കൊച്ചി:മലയാളത്തിലെ രണ്ടാമത്തെ വേള്‍ഡ് പ്രീമിയറുമായി ആമസോണ്‍ പ്രൈം വീഡിയോ എത്തുന്നു.വിജയ് ബാബു നിര്മ്മിച്ച്വും ജയസൂര്യയും അദിതി റാവുവും അഭിനയിച്ച സൂഫിയും സുജാതയുമാണ് ആമസോണിന്റെ പ്രഥമ മലയാളം പ്രിമിയര്‍.ഇക്കുറി ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന മഹേഷ് നാരായണന് (ടേക്ക്ഓഫ്) എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്ന സീ യൂ സൂണ്‍ എന്ന ചിത്രമാണ് ആമസോണ്‍ എത്തിക്കുന്നത്.കൊവിദ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിച്ചു ചിത്രീകരിച്ച ഈ ചിത്രത്തില്‍ ഫഹദ് ഫാസില്നൊപ്പം റോഷന് മാത്യു,ദര്‍ശന രാജേന്ദ്രന്,മാലാ പാര്‍വതി എന്നിവര്‍ പ്രധാന വേഷത്തിലഭിനയിക്കുന്നു.
ദുബായിലുള്ള വീഡിയോയിലൂടെ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറുടെ കഥ പറയുകയാണ് സീയു സൂണ്‍. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യാവുന്നതാണ്.
INDIANEWS24 MOVIE DESK