728-pixel-x-90-2-learn
728-pixel-x-90
<< >>

ഫഹദ് ഫാസില്‍ മുക്കുവനാകുന്നു,ചിത്രീകരണം കൊല്ലത്ത് !

ജെയിംസ്‌ ആൽബർട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് മുക്കുവന്റെ വേഷം ചെയ്യുന്നു.നേരെത്തെ ഭരതൻ സംവിധാനം ചെയ്ത അമരത്തിൽ അച്ചൂട്ടി എന്ന കഥാപാത്രം മമ്മൂട്ടി അവതരിപ്പിച്ചു തകർത്തിരുന്നു.അതിനോട് കിടപിടിക്കുന്നതാവും ഈ കഥാപാത്രമെന്നാണ് സിനിമാ രംഗത്തെ പ്രതീക്ഷ.ഫഹദിന്റെ വിവാഹം കഴിഞ്ഞ ശേഷം സെപ്തംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.തിരക്കഥയും ആൽബർട്ട് തന്നെയാണ് രചിക്കുന്നത്‌.നായികയെ ഇതുവരെ തീരുമാനിച്ചില്ല.കൊല്ലം തങ്കശ്ശേരി കടപ്പുറത്തായിരിക്കും ചിത്രീകരണം.

fahad 2കൊല്ലത്ത് ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ പരാജയമാണെന്ന സിനിമാ അന്ധവിശ്വാസം തകര്‍ക്കുവാന്‍ കൊല്ലത്തുകാരനായ ആല്‍ബര്‍ട്ടിനു കഴിയും എന്ന് കരുതാം.

INDIANEWS24 MOVIES

 

Leave a Reply