728-pixel-x-90-2-learn
728-pixel-x-90
<< >>

ഫഹദ് കാറിന്റെ യഥാര്‍ത്ഥ നികുതി അടച്ചു

ആലപ്പുഴ: നടന്‍ ഫഹദ് ഫാസില്‍ തന്റെ ഇ ക്ലാസ് ബെന്‍സ് കാറിന്റെ നികുതി ആലപ്പുഴ ആര്‍ ടി ഓഫീസില്‍ അടച്ചു. 70 ലക്ഷം രൂപ വിലവരുന്ന ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒന്നര ലക്ഷം രൂപയേ നികുതി ആയി ഒടുക്കിയിരുന്നുള്ളു. ഇതിനു പകരം ആലപ്പുഴ ആര്‍ ടി ഒയിലെ തുകയായ 17.68 ലക്ഷം രൂപയാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്.

ആഡംബരക്കാറുകളുടെ പോണ്ടിച്ചേരിയിലെ വ്യാജ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഫഹദ് തന്റെ മാനേജര്‍ വഴി പണം അടച്ചത്. അമല പോള്‍, എം പി കൂടിയായ നടന്‍ സുരേഷ് ഗോപി എന്നിവരടക്കം നിരവധിപ്പേര്‍ ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ വ്യാജരജിസ്‌ട്രേഷന്‍ നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

INDIANEWS24.COM Alappuzha

Leave a Reply