728-pixel-x-90-2-learn
728-pixel-x-90
<< >>

ഫഹദും ലാലും മികച്ച നടന്മാര്‍; ആന്‍ നടി

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫഹദ് ഫാസിലും ലാലും പങ്കിട്ടു. ആന്‍ അഗസ്റ്റിനാണ് നടി. മികച്ച ചിത്രമായി ക്രൈം നമ്പര്‍ 89 തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂട് സംസ്ഥാന വിധിനിര്‍ണയത്തില്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് സ്വന്തമാക്കി.

ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയമാണ് ഫഹദിനെയും ആനിനെയും അവാര്‍ഡിന് അര്‍ഹരാക്കിയത്. അയാള്‍ എന്ന സിനിമയില്‍ കാഴ്ചവെച്ച അഭിനയമികവിന് ലാല്‍ ആദരിക്കപ്പെട്ടു.
ബാലതാരങ്ങളായി സനൂപ് സന്തോഷ് (മങ്കിപെന്‍), ബേബി അനിത(അഞ്ച് സുന്ദരികള്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ദൃശ്യം ആണ് ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രം. ആര്‍ട്ടിസ്റ്റ് അണിയിച്ചൊരുക്കിയ ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. സഞ്ജയ് ബോബിയുടെതാണ് മികച്ച തിരക്കഥ.
മറ്റ് അവാര്‍ഡുകള്‍:

കഥാകൃത്ത്: അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍)
ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്(അയാള്‍)
ഗാനരചയിതാവ്: പ്രഭാവര്‍മ്മ, മധു വാസുദേവ്.
സംഗീത സംവിധാനം: ഔസേപ്പച്ചന്‍.
പശ്ചാത്തല സംഗീതം: ബിജിബാല്‍
പിന്നണിഗായകന്‍: കാര്‍ത്തിക്
ഗായിക: വൈക്കം വിജയലക്ഷ്മി
മികച്ച രണ്ടാമത്തെ ചിത്രം: നോര്‍ത്ത് 24 കാതം
മികച്ച രണ്ടാമത്തെ നടി: ലെന(ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്)
നവാഗത സംവിധായകന്‍: കെ.ആര്‍ മനോജ് (കന്യക ടാക്കീസ്)
ആലാപനം(പ്രത്യേക പരാമര്‍ശം): മൃദുല വാര്യര്‍
മേക്കപ്പ് മാന്‍: പട്ടണം റഷീദ്
കളറിസ്റ്റ്: രഘുരാമന്‍
കലാസംവിധായകന്‍: എം.ബാവ(ആമേന്‍)
ചിത്രസംയോജന്‍: കെ. രാജഗോപാല്‍(ഒരു ഇന്ത്യന്‍ പ്രണയകഥ)

Leave a Reply