728-pixel-x-90-2-learn
728-pixel-x-90
<< >>

ഫഹദും നസ്രിയയും വിവാഹിതരാകുന്നു

കൊച്ചി:  വീണ്ടും ഒരു താരവിവാഹത്തിനു മണി മുഴങ്ങുന്നു. മലയാളസിനിമയിലെ പുതുതലമുറ താരങ്ങളില്‍ ഏറെ ശ്രദ്ധേയരായ ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകുന്നു. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹം. ഫഹദ് ഫാസിലിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വിവാഹം ഉറപ്പിച്ച കാര്യം അറിയിച്ചത്. ആഗസ്റ്റില്‍ വിവാഹം നടത്താനാണ് രണ്ട് കുടുംബങ്ങളുടെയും ആലോചന.nasriya

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാള സിനിമാതാരവും മലയാളിയും നസ്‌റിയയാണ്. അടുത്തിടെ ഫേസ്ബുക്കിലെ ലൈക്ക് യുദ്ധത്തില്‍ സാക്ഷാല്‍ മോഹന്‍ലാലിനേക്കാള്‍  നസ്രിയ മുന്നിലെത്തിയത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു. അവതാരക എന്ന നിലയിലും ബാലതാരമായും ശ്രദ്ധ നേടിയിരുന്ന നസ്രിയ നേരം എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ രാജാ റാണി, നയ്യാണ്ടി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും നസ്‌റിയ വന്‍ ജനപ്രീതി നേടി. നസ്രിയയുടെതായി ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ സലാല മൊബൈല്‍സും ഓം ശാന്തി ഓശാനയുമാണ്‌. കൂടാതെ നിരവധി ചിത്രങ്ങളിലേക്ക് നസ്രിയ കരാറായിട്ടുണ്ട്. വെള്ളിവെളിച്ചത്തില്‍ മിന്നിത്തിളങ്ങി നില്‍ക്കവേയാണ് നസ്രിയ  വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. നസ്രിയ അഭിനയരംഗത്ത് തുടരുന്ന വിഷയം വിവാഹശേഷം അവര്‍ ഒരുമിച്ചു തീരുമാനിക്കുമെന്നു ഫാസില്‍ പറഞ്ഞു.

19 കാരിയായ നസ്രിയയും 31 കാരനായ ഫഹദും ഏതായാലും ഈ അപ്രതീക്ഷിത വാര്‍ത്തയിലൂടെ ഇരുവരുടെയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുവരുടെയും കരിയര്‍ ഏറ്റവും ഉന്നതിയിലെത്തി നില്‍ക്കുന്ന ഈ വേളയിലെടുക്കുന്ന തീരുമാനം ഉചിതമാകട്ടെ എന്ന് നമുക്കാശംസിക്കാം.fahad-nasriya താരവിവാഹങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രായോഗിക ബുദ്ധിയും വിവേകവും ആവോളമുള്ള ഫഹദിനും നസ്രിയക്കും ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രം പോലെ പ്രായോഗികത നിറഞ്ഞ ഒരു പ്രണയ ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ടീം ഇന്ത്യാ ന്യൂസ്‌ 24.കോം 

Leave a Reply