728-pixel-x-90-2-learn
728-pixel-x-90
<< >>

മൈലാഞ്ചിക്കല്ല്യാണം കഴിഞ്ഞു; ഫഹദ് – നസ്രിയ നിക്കാഹ് വ്യാഴാഴ്ച 12ന്

തിരുവനന്തപുരം: ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും കല്യാണം  വ്യാഴാഴ്ച തിരുവനന്തപുരം അൽസാജ് കണ്‍വെൻഷന്‍ സെന്ററിൽ നടക്കും.മലയാള സിനിമാസ്നേഹികൾ ഏറെ താല്പ്പര്യത്തോടെകാത്തിരിക്കുന്ന ഇവരുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മൂവായിരം പേരെത്തും. നസ്രിയയും ഫഹദും നേരിട്ടാണ് സുഹൃത്തുക്കളെ കല്യാണത്തിനുക്ഷണിച്ചത്.മണിരത്നം എന്ന സിനിമയുടെ സെറ്റിൽ നിന്നും മൂന്ന് ദിവസം മുൻപേതന്നെ ഫഹദ് വീട്ടിൽ എത്തി ചേർന്നു. കല്യാണ തലേന്നാൾ തന്റെ അടുത്തസുഹൃത്തിന്റെ വസതിയിൽ രഹസ്യമായി ക്യാമ്പ് ചെയ്യുകയാണ് ഫഹദ്. അതേസമയം കഴിഞ്ഞ ദിവസംതന്നെ നസ്രിയയും കുടുംബവും അല്‍ സാജിൽ എത്തിച്ചേര്ന്നു. ഉച്ചയ്ക്കു 12 നാണ് നിക്കാഹ്. ചടങ്ങിനു മുന്നോടിയയുള്ള മൈലാഞ്ചി കല്യാണം കോവളത്തെ ഹോട്ടലില്‍ നടന്നു.

മുംബൈ ഫാഷൻ ഡിസൈനർ സബ്യസാജി ആണ് നസ്രിയയെ ഒരുക്കുക. നസ്രിയയും അച്ചനും അമ്മയും ചേര്ന്നാണ് വസ്ത്രത്തിന്റെ ഡിസൈൻ തീരുമാനിച്ചത്. വിവാഹസല്‍ക്കാരം 24ന് ആലപ്പുഴ പാതിരപ്പള്ളിയിലെ കാമ്ലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കും.            70 തരം വിഭവങ്ങളാണ് സല്ക്കരത്തിനായി ഒരുക്കിയിരിക്കുന്നത്.  തലശ്ശേരി ബിരിയാണി, ദം ബിരിയാണി, കോഴിക്കോടന്‍  മുട്ടമാല സുർക്കയും അമ്പലപ്പുഴ പാല്പ്പായസവും അടക്കം നിരവധി വിഭവങ്ങൾ വി ഐ പി കളെ കാത്തിരിക്കുന്നു.തിരുവനന്തപുരത്ത്  ആദ്യമായി ലൈവ് ബുഫെ മണ്ഡപത്തിൽതന്നെ  ചെയ്യുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.ബിരിയാണിയും ബട്ടർചിക്കനും പോലുള്ള വിഭവങ്ങൾ ഫഹദിനായി ഉണ്ടാക്കാൻ പഠിച്ചു റെഡിയായിരിക്കുകയാണ് നസ്രിയ.

കല്യാണം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ നസ്രിയക്കായി ഒരു ബോംബ്‌ തയ്യാറാക്കി  വെച്ചിരിക്കുകയാണ് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ താരമായി മാറിയ ഫഹദിന്റെ സഹോദരൻ ഫർഹാൻ. മാരേജ് റാഗിംഗ്  എന്നാണ് ഫർഹാൻ പറയുന്നത്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് വളരെ സസ്പെൻസായി വെച്ചിരിക്കുകയാണ് ഫർഹാൻ. എന്തായാലും നസ്രിയയും ഒന്നു കരുതിത്തന്നെയിരിക്കുകയാണ്.

വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുമോ എന്നുള്ളചർച്ച സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ആയിരുന്നു. എന്തായാലും നല്ല കഥാപാത്രംകിട്ടിയാൽ വീണ്ടും അഭിനയിക്കുന്നതിൽ തെറ്റില്ല എന്ന് ഫഹദുംഅറിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച ഫഹദിന്റെ ബെർത്ത്‌ ഡേ പാര്ട്ടിക്കാണ് ഫഹദും നസ്രിയയും പൊതു വേദിയിൽ ഒന്നിച്ചത്.ഇരുവരുടെയും വിവാഹ നിശ്ചയം മാസങ്ങൾക്ക്മുൻപ് തന്നെ തിരുവനന്തപുരം താജിൽ വെച്ചു നടന്നിരുന്നു. മാധ്യമ പ്രവര്ത്തകരെചടങ്ങിൽ പങ്കെടുപ്പിച്ച്ചിരുന്നില്ല. വിവാഹത്തിനും മാധ്യമാങ്ങള്‍ക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

JITHESH INDIANEWS24

Leave a Reply