728-pixel-x-90-2-learn
728-pixel-x-90
<< >>

ഫസല്‍ വധക്കേസ്: സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് എന്ന്‌ മൊഴി

കണ്ണൂര്‍: ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍ എസ് എസ് എന്ന് വെളിപ്പെടുത്തല്‍. ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുബീഷ് കൊലപാതകത്തെ കുറിച്ച് തുറന്നുപറയുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി പി എം നേതാവ് കാരായി രാജനാണ് ഇത് സി ബി ഐ കോടതിയില്‍ ഏല്‍പ്പിച്ചത്.

താനടക്കം നാല് പേര്‍ ചേര്‍ന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സുബീഷ് പറയുന്നത്‌. ആര്‍ എസ് എസിന്റെ കൊടിയും കൊടിമരവും സ്ഥിരമായി നശിപ്പിക്കുന്നത് ശീലമാക്കിയതിലുള്ള വിരോധം കാരണമാണ് ഫസലിനെ വധിക്കാനിടയായതെന്ന് വെളിപ്പെടുത്തലിലുണ്ട്.

സി പി എം നേതാക്കളായ കാരായി ചന്ദ്രനും കാരായി രാജനും പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും ഫസല്‍ വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് നേരത്തെ തന്നെ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഇത് ശരിവെയ്ക്കുന്ന മൊഴിയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് അറയിച്ചുകൊണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. മാഹി ചെമ്പ്ര സ്വദേശിയായ കുപ്പി സുബീഷ് എന്നറിയപ്പെടുന്ന സുബീഷ് നല്‍കിയ കുറ്റസമ്മത മൊഴിയാണ് ഇന്ന് സി ബി ഐ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മറ്റൊരു കേസില്‍ പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുബീഷ് അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ കേസിന് പിന്നിലും തങ്ങളാണെന്ന മൊഴി നല്‍കിയത്.

INDIANEWS24.COM Kannur

Leave a Reply