jio 800x100
jio 800x100
728-pixel-x-90
<< >>

പ്ലേ ഹൌസിന്റെ ഇരട്ട ദുരന്തങ്ങള്‍: സംസാരം ഹാനികരവും ലാസ്റ്റ് സപ്പറും

കൊച്ചി:ഇടവിട്ട ആഴ്ചകളില്‍ ഇരട്ട ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് മമ്മൂട്ടിയുടെ പ്ലേ ഹൌസ്.വിഷു റിലീസായി എത്തിയ സംസാരം ആരോഗ്യത്തിനു ഹാനികരം പ്ലേ ഹൌസിനേല്‍പ്പിച്ച ആഘാതത്തിന്‍റെ “SHOCK” വിട്ടുമാറും മുന്നേ മേയ് 9 വെള്ളിയാഴ്ച അവസാനത്തെ “ആഘാത അത്താഴം “എത്തി.സംസാരത്തിന് മുതല്‍ മുടക്കാന്‍ ഇതര പ്രൊഡ്യൂസര്‍മാര്‍ കൂടി ഉണ്ടായിരുന്നത് ഭാഗ്യം.

നവാഗതനായ വിനില്‍ വാസുവിന്റെ ലാസ്റ്റ് സപ്പര്‍ കണ്ടവര്‍ തീര്‍ച്ചയായും അത്താഴം മുടക്കിയിട്ടുണ്ടാകും.മമ്മൂട്ടിയുടെ സഹചാരിയായ എസ്.ജോര്‍ജ്ജിന് ഇതെന്തു പറ്റി എന്ന് മനസിലാകുന്നില്ല.ഇത് പോലൊരു ചിത്രത്തിനു മുതല്‍ മുടക്കാന്‍ സിനിമയോടൊപ്പം ദീര്‍ഘ കാലമായി സഞ്ചരിക്കുന്ന ജോര്‍ജ്ജിന് എങ്ങനെ തോന്നി എന്ന് മനസിലാകുന്നേയില്ല.സാധാരണ എന്‍ ആര്‍ ഐ സിനിമാ കുതുകികള്‍ക്ക് ഇത്തരം ഹിമാലയന്‍ ബ്ലണ്ടറുകള്‍ സാധാരണമാണ്.ഒരു വിമര്‍ശനം പോലും അര്‍ഹിക്കാത്ത ചിത്രം എന്ന് നിസ്സംശയം പറയേണ്ടി വരും ലാസ്റ്റ് സപ്പര്‍ എന്ന ചിത്രം.ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇത് സിനിമയിലെ അവസാന അത്താഴം ആകാതിരുന്നാല്‍ ഭാഗ്യം !

samsaaram aarogyaththinuസംസാരം അത് ആരോഗ്യത്തിനു ഹാനികാരം എന്ന “ഊമപ്പനി പടം” അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകന് “പണിയും” പനിയും സമ്മാനിക്കുന്നു.തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം എന്താണ് പ്രേക്ഷകനോട് സംവദിക്കുന്നത് എന്ന് ചോദിച്ചറിയാന്‍ ചെന്നൈ വരെ പോകേണ്ടി വരും.തമിഴ് സംവിധായകന്‍ ബാലാജി മോഹന്‍ ഒരുക്കിയ ചിത്രം ദുല്ഖര്‍ സല്‍മാന് സമ്മാനിച്ചത് തുടര്‍ച്ചയായ രണ്ടാം ദുരന്തമാണ്.സലാല മൊബൈല്‍സ് എന്ന വന്‍ ഫ്ലോപ്പ് ചിത്രത്തില്‍ നിന്നും കരകയറാന്‍ നന്നേ ക്ലേശിക്കുന്ന ദുല്ഖറിനു ഇനി ഉസ്താദ് ഹോട്ടലിനു ഒരു പാട് ഉയരത്തില്‍ നില്‍ക്കുന്ന ഒരു ഹോട്ടല്‍ പണിയേണ്ടി വരും എന്നത് തീര്‍ച്ച.രണ്ടു ഫ്ലോപ്പുകളിലും ദുല്ഖറിനു കൂട്ടായെത്തിയത് നസ്രിയ എന്നത് കൌതുകകരം.

പ്ലേ ഹൌസും ആന്റോ ജോസഫും ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വരുത്തുന്ന അനാസ്ഥ അപലപനീയമാണ്.ജവാന്‍ ഒരു വെള്ളിമല ഒരു കയ്യബദ്ധം എന്ന് കരുതാം.പക്ഷെ പിന്നീട് വന്ന ചിത്രങ്ങളോ?നല്ല സാമ്പത്തികമുള്ള മമ്മൂട്ടിയെപ്പോലെ മലയാള സിനിമ അടക്കി വാഴുന്ന ഒരു സൂപ്പര്‍ താരത്തിന്റെ പിന്‍ബലമുള്ള ഒരു സിനിമാ നിര്‍മ്മാണ കമ്പനിയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണ് എന്ന് അനുഭവം ഏറെയുള്ള ആന്റോ ജോസഫും ജോര്ജ്ജുമൊക്കെ തിരിച്ചറിയണം.സ്വന്തം നിര്‍മ്മാണ കമ്പനിക്ക് എന്താണ് സംഭവിക്കുന്നത്‌ എന്ന് മമ്മൂട്ടിയും കണ്ടെത്തിയില്ലെങ്കില്‍ സിനിമയില്‍ നിന്നും കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടായി നേടിയതൊക്കെ നഷ്ടപ്പെടേണ്ടിയും വരും.അമിതാഭ് ബച്ചന്റെ എ ബി സി എല്ലിന്റെ കഥ മുന്നിലുണ്ട്.ബച്ചനെ രക്ഷിക്കാന്‍ ഒരു കെ.ബി.സി. ഉണ്ടായി.മലയാളത്തിലും ഒരു കെ.ബി.സി. വരേണ്ടി വരുമോ?

പ്ലേ ഹൌസിന്‍റെ ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെ വിധി നിര്‍ണ്ണയിക്കപ്പെടുന്നതേ ഉള്ളൂ.ഏതായാലും പരാജയങ്ങളെ തൂത്തെറിയുന്ന ഒരു മികച്ച ചിത്രം പ്ലേ ഹൌസില്‍ നിന്നും ഈ വര്ഷം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്.

playhouse

INIDANEWS24 MOVIES

Leave a Reply