jio 800x100
jio 800x100
728-pixel-x-90
<< >>

പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ മുക്തനായ സംസ്ഥാനത്ത ആദ്യ രോഗിയായി പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീന്‍

മഞ്ചേരി:പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ മുക്തനായ സംസ്ഥാനത്ത ആദ്യ രോഗിയായി  പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീന്‍.അസുഖം മൂർഛിച്ച്‌ ‌ വെന്റിലേറ്ററിലായ സൈനുദ്ദീന്റെ ജീവൻ നിലനിർത്താൻ പ്ലാസ്‌മ തെറാപ്പിക്ക് മെഡിക്കല്‍ ബോർഡ്‌ തീരുമാനമെടുത്തു. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്ബാബുവാണ് കോവിഡ്‌ രോഗ മുക്തനായ വിനീതിനെ വിളിച്ച് സഹായം അഭ്യർഥിച്ചത്‌. വിവരം വീട്ടുകാരുമായി വിനീത് പങ്കുവെച്ചു. അമ്മ സുനിതയാണ് പ്ലാസ്മ  നല്‍കാന്‍ വിനീതിനു  പ്രചോദനം നല്‍കിയത്.

കഴിഞ്ഞ  13നാണ് വിനീത് സൈനുദീനു പ്ലാസ്മ നല്‍കിയത്.മരണമുഖത്തു നിന്നും ജീവിതത്തിലേക്ക്‌ മടങ്ങി വന്ന സൈനുദ്ദീനെ കാത്ത്‌ ആശുപത്രി വരാന്തയിൽ വിനീത്‌ ഉണ്ടായിരുന്നു. പ്ലാസ്‌മ നൽകി തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചുപിടിച്ച ആ ചെറുപ്പക്കാരന്‌ വീൽ ചെയറിലിരുന്ന്‌ സൈനുദ്ദീൻ കൈനീട്ടി. പിറകെ  മധുരസമ്മാനം കൈമാറി.മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു ഈ അപൂർവ്വ കാഴ്‌ച.

ചെന്നൈ ജെസിടി കോളേജിൽ മെക്കാനിക്കൽ എൻജിനീയർ വിദ്യാർഥിയായ വിനീത് കോവിഡ്‌ ബാധിതനായിരുന്നു. പഠനത്തിന് പണം കണ്ടെത്താൻ വേനലവധിക്ക് ചെന്നൈ നഗരത്തിൽ ബേക്കറിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു രോഗ ബാധ. ഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് മെയ് 14 മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 ദിവസത്തെ ചികിത്സക്ക് ‌ശേഷം രോഗമുക്തനായി വീട്ടിലേക്ക് മടങ്ങി.സൈനുദീന്‍ ജീവിതത്തിലേക്ക്‌ മടങ്ങി വന്ന വിവരം ഡോക്ടര്‍ ഫോണില്‍ വിളിച്ച് പറയുമ്പോള്‍ അതിയായ സന്തോഷവും അഭിമാനവും തോനിയെന്ന് വിനീത് പറഞ്ഞു.

INDIANEWS24 KOZHIKKODE DESK

Leave a Reply