jio 800x100
jio 800x100
728-pixel-x-90
<< >>

‘പ്ലസ് ടു പരീക്ഷ’യില്‍ സര്‍ക്കാര്‍ തോറ്റു

 

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ തലവനായ സമിതിയുടെ ശുപാര്‍ശ മറികടന്ന്‌ പ്ലസ് ടുവും അധിക കോഴ്സുകളും അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ശുപാര്‍ശ മറികടന്ന രീതി സുതാര്യമല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയാണ് ജസ്റ്റീസ് പി ആര്‍ രാമചന്ദ്രമേനോന്‍റെ ഉത്തരവ്. പ്ലസ് ടു അനുവദിച്ചതില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ശുപാര്‍ശ മറികടന്ന് 104 സ്കൂളുകള്‍ക്ക് അനുവദിച്ച പ്ലസ് ടുവാണ് സ്റ്റേ ചെയ്തത്. ശുപാര്‍ശപ്രകാരം അനുവദിച്ച പ്ലസ് ടു കോടതിയുടെ നിരീക്ഷണത്തില്‍ ആരംഭിക്കാം.

Leave a Reply