728-pixel-x-90-2-learn
728-pixel-x-90
<< >>

മാഞ്ചസ്റ്റര്‍ സെമിനാര്‍ അര്‍ത്ഥപൂര്‍ണ്ണം

മാഞ്ചസ്റ്റര്‍ :പ്രോഗ്രസ്സിവ് കൾച്ചറൽ ഫോറത്തിൽ ‘പശ്ചിമ ഘട്ടസംരക്ഷണവും കസ്തുരിരംഗൻ റിപ്പോർട്ടും’മുഖ്യഅതിഥിയായി മുൻ വനം വകുപ്പ് മന്ത്രി ബിനോയി വിശ്വം.
മലയാളികളെ സംബന്ധിക്കുന്ന, യുകെയിലെയും കേരളത്തിലെയും ഒട്ടനവധി വ്യത്യസ്തമാർന്ന വിഷയവുമായി മാഞ്ചസ്റ്ററിലേ ‘പ്രോഗ്രസ്സിവ് കൾച്ചറൽ ഫോറം’ ചർച്ചകൾ സംഘടിപ്പിക്കുകയും ആ വിഷയങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കുകയും ചെയ്യുക എന്ന ഉദേശത്തോടെ, നേതാക്കളോ ഭാരവാഹികളോ ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ഒരു ഫോറമാണ്.
ഇത്തവണ കേരളത്തിലെ കർഷകരെയും പരിസ്ഥിതി സംരക്ഷണത്തെയും സംബന്ധിച്ച് ഏറെ ചൂടുപിടിച്ച വിഷയമായ ‘പശ്ചിമ ഘട്ടസംരക്ഷണവും ഗാഡ്ഗിൽ-കസ്തുരിരംഗൻ റിപ്പോർട്ടും’ എന്ന ചർച്ചയിൽ പങ്കെടുത്ത് മറുപടി പറയാനെത്തിയത്,ഈ വിഷയത്തിൽ ഏറെ പരിജ്ഞാനമുള്ള  മുൻ കേരള വനം വകുപ്പ് മന്ത്രികൂടിയായിരുന്ന ശ്രീ ബിനോയി വിശ്വം ആണ്.
കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെയും ഊർജ്ജ ഉൽപാദനത്തിന്റേയും ഗണ്യമായ ഉറവിടമായ  പശ്ചിമഘട്ട മേഖലയിലെ കൃഷിക്കാരുടെ താത്പര്യം സംരക്ഷിക്കുവാൻ പ്രത്യേക ഫണ്ടും സംരക്ഷണ പദ്ധതികളും ബജറ്റിൽ ഉൾപ്പടുത്തണമെന്നും ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ചർച്ചയ്ക്ക് മറുപടിയായി പറഞ്ഞു.
കർഷകരുടെ ആശങ്കയുണ്ടാക്കുന്ന നടപടികൾക്ക് പകരം കൃഷിയും പരിസ്ഥിതിയും സംരക്ഷിക്കുന്ന നിലപാടുകൾ ആയിരിക്കണം ഗവന്മേന്റ്റ് സ്വികരിക്കേണ്ടത് എന്ന് ശ്രീ ബിനോയി വിശ്വം നിർദേശിച്ചു.
ഈ വിഷയത്തിൽ ചർച്ച ചെയ്യാനും പങ്കെടുക്കാനുമായി യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയെ പ്രതിനിധികരിച്ചു നോർത്ത് റീജിയണൽ സിക്രട്ടറി അഡ്വ.സിജു ജോസഫ്,ഇടുക്കി സംഗമം പ്രതിനിധികളായ റോയി മാത്യു ,ജിന്റോ,മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പ്രതിനിധികളായ പോൾസൻ തോട്ടപ്പിള്ളി ,ജോർജ് വടക്കുംഞ്ചേരി ,
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രതിനിധികളായ മഹേഷ്‌ ,മനോജ്‌ , നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പ്രതിനിധികളായ ഷാജി പാപ്പച്ചൻ,ബെന്നി ജോണ്‍ ,  മറ്റ് നിരവധി മലയാളികളും പങ്കെടുത്തു.
മാഞ്ചസ്ട്ടറിലെ സെൻറ് റിച്ചാർഡ് ചർച്ച് ഹാളിൽ,ജാതിയോ മതമോ രാഷ്ട്രിയമോ കലരാതെ രാവിലെ 10 മണിക്ക് തുടങ്ങിയ രണ്ടര മണിക്കൂർ നീണ്ടു നിന്ന ഈ ചർച്ച നിയന്ത്രിച്ചത് ശ്രീ ബിജു ആന്റണിയായിരുന്നു,പ്രോഗ്രസ്സിവ് കൾച്ചറൽ ഫോറത്തിനു വേണ്ടി ഷാജിമോൻ കെ ഡി സ്വാഗതവും എല്ലാവർക്കും വേണ്ടി ശ്രീ വിനോദ് കുമാർ നന്ദി പറയുകയും ചെയ്തു.
അതിഭയങ്കര തണുപ്പിലും ഈ പരിപാടിയിൽ എത്തി ചേർന്ന മുൻ വനം വകുപ്പ് മന്ത്രി ബിനോയി വിശ്വത്തിനു പ്രത്യേകം നന്ദി അറിയിച്ചു. ഇതുപോലെ ജനോപകാരപ്രദമായ ചർച്ചകൾ ഭാവിയിൽ ഇനിയുമുണ്ടാകുമെന്ന് പ്രോഗ്രസ്സിവ് കൾച്ചറൽ ഫോറത്തിനു വേണ്ടി ജെനേഷ് സി അറിയിച്ചു .
 വാർത്ത അയക്കുന്നത് പ്രോഗ്രസ്സിവ് കൾച്ചറൽ ഫോറത്തിനു വേണ്ടി :ജെനേഷ് സി    j

 

 

Leave a Reply