728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രോഗ്രസ്സിവ് പ്രൊഫഷണല്‍ ഫോറം സെമിനാര്‍:  തോമസ്‌ ഐസക്ക് മുഖ്യാതിഥി

കുവൈറ്റ്‌ സിറ്റി: കേരളത്തിന്‍റെ സമഗ്രമായ വികസന പ്രക്രിയയില്‍ പങ്കാളികളാവുക, പ്രോത്സാഹിപ്പിക്കുക, ഉപദേശ-നിര്‍ദ്ദേശങ്ങള്‍ വഴി പങ്കു വഹിക്കുക, ആവശ്യമായ ഘട്ടങ്ങളില്‍ സാമ്പത്തികമായും സഹായിക്കുക എന്നീ പൊതു ധാരണകളുടെ അടിസ്ഥാനത്തില്‍ കുവൈറ്റിന്റെ വിവിധ തുറകളില് ജോലിചെയ്യുന്ന എന്ജിനീയര്മാര്, ഡോക്ടര്‍മാര്‍, നിയമ വിദഗ്ധര്‍, ചാർട്ടേഡ്  അക്കൗണ്ട്‌മാര്‍, മനെജുമെന്റ് വിദഗ്ധര്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് 2011 ല്‍ അനൌപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചതാണ് പ്രോഗ്രസ്സിവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റ്‌. നമ്മുടെ നാടിന്‍റെ പുരോഗതിക്ക് സഹായകരമായ നിലപാട് കൈക്കൊള്ളുന്ന മത നിരപേക്ഷ നിലപാട് സ്വീകരിക്കുന്ന കുവൈറ്റ്‌ മലയാളി സമൂഹത്തിലെ സാങ്കേതിക വിദഗ്ദ്ധരെ ഉള്‍ക്കൊള്ളുക എന്നതാണ് ഈ കൂട്ടഴ്മയുടെ പ്രധാന ലക്‌ഷ്യം.

‘ജനപക്ഷ വികസനത്തില്‍ സാങ്കേതിക വിദഗ്ദ്ധരുടെ പങ്ക്’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറോട് കൂടി പ്രോഗ്രസ്സിവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റ്‌ ഔപചാരികമായി അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഈ മാസം 7 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അബു ഹലീഫ ഷെയ്ഖ് അല്‍ബദര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. കേരളത്തിന്‍റെ മുന്‍ ധനകാര്യ മന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനുമായ ഡോക്ടര്‍ തോമസ്‌ ഐസക്കിന്‍റെ പ്രഭാഷണത്തോട്കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമാകുന്നത്.കേരളത്തിന്‍റെ പൊതുവായ വികസനം കാംഷിക്കുന്ന ഏതൊരാള്‍ക്കും മുന്‍ കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്ത് പ്രസ്തുത സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.

പ്രോഗ്രസ്സിവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഫോറത്തിന്‍റെ അഡ്ഹോക്ക് കമ്മറ്റി ഭാരവാഹികളായ വിനോദ്.എ.പി.നായര്‍ 69949331, അനില്‍കുമാര്‍ 94066192, കെ.വിനോദ് 96604901 എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും അഡ്ഹോക്ക് കമ്മറ്റി ഭാരവാഹികളായ വിനോദ്.എ.പി.നായര്‍ അനില്‍കുമാര്‍, രാജഗോപാല്‍, കെ.വിനോദ്  എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply