jio 800x100
jio 800x100
728-pixel-x-90
<< >>

പ്രൊഡക്ഷൻ കൺട്രോളറും നിര്‍മ്മാതാവുമായ ഷഫീര്‍ സേട്ട് (44) ഹൃദയാഘാതം മൂലം നിര്യാതനായി

കൊടുങ്ങല്ലൂര്‍:പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും ഷഫീര്‍ സേട്ട് (44) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ സജാവസാന്നിധ്യമാണ് ഷഫീര്‍ സേട്ട്. ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല ഇതിനോടകം ഇദ്ദേഹം വഹിച്ചിട്ടുണ്ട്‌. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളായ ‘പൊറിഞ്ചു മറിയം ജോസ്’, ‘മാമാങ്കം’ എന്നീ ചിത്രങ്ങളിൽ പ്രൊഡക്ഷന്‍ കൺട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘ ‘ആത്മകഥ’, ‘ചാപ്റ്റേഴ്സ്’ , ‘ഒന്നും മിണ്ടാതെ’ എന്നീ ചിത്രങ്ങൾ നിര്‍മ്മിച്ചത് ഷഫീർ സേട്ട് ആണ്.

 ഭാര്യ : ഐഷ മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ. 

INDIANEWS24 MOVIES DESK

Leave a Reply