728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രോ കബഡിക്ക് ആവേശമായി ബിഗ് ബിയുടെ പാട്ട്‌

ബംഗളുരു:രണ്ടാം പ്രോ കബഡി സീസണിന് ആവേശമായി ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ പാട്ടും.പ്രോ കബഡിയുടെ ഈ വര്‍ഷത്തെ സീസണ്‍ തുടങ്ങാനിരിക്കെയാണ് ബിഗ് ബി പാടി തകര്‍ത്തിരിക്കുന്നത്.

ലേ…പങ്കാ….ലേ പങ്കാ…. എന്ന് തുടങ്ങുന്ന ഗാനം പിയൂഷ് പാണ്ഡെയാണ് എഴുതിയിരിക്കുന്നത്.അമിതാഭ് ബച്ചന്‍ ഹിന്ദിയുലം മറാത്തിയിലും പാടിയിട്ടുണ്ട്‌.ബച്ചന്‍ ആവേശത്തോടെ പാടി തകര്‍ക്കുന്ന രംഗം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി കഴിഞ്ഞു.

ഈ മാസം 18നാണ് പ്രൊ കബഡി രണ്ടാം സീസണ്‍ തുടങ്ങുന്നത്.ബിഗ് ബിയുടെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനാണ് പ്രൊ കബഡി ടീമായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ ഉടമ.നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് പിങ്ക് പാന്തേഴ്‌സ്.

INDIANEWS24.COM Bengaluru

Leave a Reply