728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രേമത്തിനെതിരെ കമല്‍; ആനിയും പൃഥ്വിരാജുമൊക്കെ കാട്ടിയത് ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമയ്‌ക്കെതിരെ സംവിധായകന്‍ കമലിന്റെ പ്രതികരണം.ചിത്രം കുട്ടികളെ വഴി തെറ്റുക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട കമലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വാഗ്വാദത്തിനെത്തിയവരെല്ലാം കമലിന്റെ ചിത്രങ്ങളെ തന്നെ ആയുധമാക്കി.

അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും.അതിനാല്‍ തന്നെ സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.വ്യാജസിഡി പുറത്താകുന്നത് ആദ്യ സംഭവമല്ല.സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമല്‍ പറഞ്ഞു.

ഇതിനെതിരെ സോഷ്യല്‍ മീഡിയിലൂടെ ഉയര്‍ന്ന പ്രതികരണങ്ങളും വിചിത്രമായിരുന്നു.കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങള്‍ ചെയ്ത കുസൃതികളും തെറ്റുകളും ചൂണ്ടിക്കാട്ടിയായിരുന്നു പലരും പ്രതികരിച്ചത്.സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞും പൈങ്കിളി സാഹിത്യകാരന്‍ സാഗര്‍ കോട്ടപ്പുറവും വിമര്‍ശകര്‍ക്ക് വിഷയമായി.കമലിന്റെ മഴയെത്തും മുമ്പേ സിനിമയില്‍ ആനി അധ്യാപകനായ മമ്മൂട്ടിയെ പ്രണയിച്ചത് ശരിയാണോയെന്ന് ചോദിച്ചു.അയാള്‍ കഥയെഴുതുകയാണ് സിനിമയില്‍ പ്രതികാരം വീട്ടാന്‍ വനിതാ തഹസില്‍ദാരെ റേപ്പ് ചെയ്യുന്നത് തെറ്റാണെന്ന് പലരും വാദമുയര്‍ത്തി.ത്രില്ല് അവസാനിക്കുമ്പോള്‍ സ്വപ്‌നക്കൂടില്‍ പൃഥ്വിരാജ് (കുഞ്ഞൂഞ്ഞ്)കാമുകിമാരെ മാറ്റുന്നതും യുവാക്കളെ വഴി തെറ്റിക്കുന്നതാണെന്നും അഭിപ്രായം കോറിയിട്ടു.

ഇത്തരം സംഭവങ്ങളെല്ലാം തകൃതിയായി നടക്കുമ്പോള്‍ തന്നെ പ്രേമം സിനിമയുടെ പകര്‍പ്പ് പുറത്തായതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്ന് താല്‍ക്കാലിക ജീവനക്കാര്‍ അറസ്റ്റിലായി.താല്‍ക്കാലിക ജീവനക്കാരില്‍ കുറ്റം കെട്ടിവച്ച് ഉദ്യോഗസ്ഥരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ചിത്രത്തിന്റെ വിതരണക്കാരന്‍ പറഞ്ഞു.

INDIANEWS24.COM Movies

Leave a Reply