728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രേമചന്ദ്രന്‍ തന്നെക്കാള്‍ മികച്ച നടനെന്ന് മുകേഷ്

കൊല്ലം:പ്രേമചന്ദ്രനെതിരെ വിമര്‍ശനത്തിന്റെ കൂരമ്പുമായി നടന്‍ മുകേഷ് ആഞ്ഞടിച്ചു.എല്‍ ഡി എഫിന്റെ കൊല്ലം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേ ആണ് മുകേഷ് സ്വതസിദ്ധമായ ശൈലിയില്‍ കത്തിക്കയറിയത്.

എല്‍ഡിഎഫില്‍നിന്നു യുഡിഎഫില്‍ ചേക്കേറിയ ശേഷം എന്‍ കെ പ്രേമചന്ദ്രന്റെ മുഖത്ത് പ്രതിഫലിക്കുന്നത് സിനിമയിലും നാടകത്തിലും തനിക്കിതുവരെ പ്രകടമാക്കാന്‍ കഴിയാത്ത ഭാവങ്ങളാണെന്ന് സിനിമാനടന്‍ മുകേഷ് പറഞ്ഞു. പ്രേമചന്ദ്രന്‍ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹം എല്‍ഡിഎഫിനൊപ്പം നില്‍ക്കേണ്ടയാളാണ്.

എല്‍ഡിഎഫിനൊപ്പം നിന്നു നേടിയ എംഎല്‍എ സ്ഥാനം രാജിവച്ച് ആര്‍എസ്പി രാഷ്ട്രീയമര്യാദ കാട്ടണമെന്ന എം എ ബേബിയുടെ ചാനല്‍ ചര്‍ച്ചയിലെ അഭ്യര്‍ഥനയ്ക്കു മറുപടി പറഞ്ഞ പ്രേമചന്ദ്രന്റെ മുഖത്ത് തികച്ചും ദയനീയ ഭാവമായിരുന്നു.

കുണ്ടറയില്‍ ആര്‍എസ്പിക്കാരുടെ വോട്ടുനേടി വിജയിച്ച എം എ ബേബിയും N-K-Premachandranരാജിവയ്ക്കണമെന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി. പ്രേമചന്ദ്രന്റെ മറുപടി കേട്ടപ്പോള്‍ പണ്ട് കൊല്ലത്തുനിന്നു തൊടുപുഴയിലേക്ക് ടൂറിസ്റ്റ്ബസ് പിടിച്ച് ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുകാരെ കാണാന്‍പോയ ചെറുപ്പക്കാരുടെ കഥയാണ് ഓര്‍മവന്നത്. കുണ്ടറയിലെ വീതികുറഞ്ഞ പാലത്തില്‍ എതിരെവന്ന മറ്റൊരു ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കാനാകാതെ ബസ് കുടുങ്ങി. ആ ബസിലുള്ളവര്‍ തൊടുപുഴയില്‍നിന്നു ചവറയിലേക്ക് ആര്‍എസ്പിക്കാരെ കാണാന്‍ വന്നതായിരുന്നു.

എം എ ബേബിയുടെ വിജയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുകേഷ് പറഞ്ഞു. ബേബിയുമായി കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കുന്ന കാലംമുതലുള്ള സൗഹൃദമാണ്. എസ്എന്നില്‍ ബേബി എസ്എഫ്ഐ ഭാരവാഹിയായിരുന്നു. പിന്നീട് കാണുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വാക്കുകളില്‍ കലയോടും കലാകാരന്മാരോടുമുള്ള ആഴത്തിലുള്ള സ്നേഹം പ്രകടമായിരുന്നു. സ്പാനിഷ് സിനിമയിലുള്ള ബേബിയുടെ ആഴത്തിലുള്ള അറിവിനെക്കുറിച്ച് തമിഴിലെ പ്രശസ്ത സംവിധായകന്‍ കെ ബാലചന്ദര്‍ പറഞ്ഞിട്ടുണ്ട്. മുകേഷ് തുടര്‍ന്നു.

mukesh ldfനാടിനെക്കുറിച്ച് ഒരു ശതമാനം പോലും ചിന്തിക്കാത്ത കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു താഴെയിറക്കാനുള്ള അവസാനത്തെ അവസരമാണിതെന്നു മുകേഷ് പറഞ്ഞു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തിറങ്ങണമെന്നും മുകേഷ് പറഞ്ഞു.

ഇടതുപക്ഷ അനുഭാവിയായ മുകേഷ് കൂടുതല്‍ മണ്ഡലങ്ങളില്‍എല്‍ ഡി എഫിനായി പ്രചരണത്തിനിറങ്ങും എന്നാണ് അറിയുന്നത്.മുകേഷ് അംഗമായ അമ്മയുടെ പ്രസിഡന്‍റ് കൂടിയായ ഇന്നസെന്റ് മത്സരിക്കുന്ന ചാലക്കുടിയില്‍ പ്രചാരണത്തിനായി മുകേഷ് എത്തും എന്നുറപ്പാണ്.മുകേഷിന്റെ പിതാവും നാടകാചര്യനുമായ ഒ മാധവന്‍ സി പി ഐ അംഗവും ദീര്‍ഘ കാലം കൊല്ലത്തെ വടക്കേവിള പഞ്ചായത്ത്‌ പ്രസഡന്റുമായിരുന്നു.

INDIANEWS24 KOLLAM

 

 

Leave a Reply