728-pixel-x-90-2-learn
728-pixel-x-90
<< >>

‘പ്രേമം’ പൂത്തുലയുന്നു, കാനഡയിലും

ടൊറന്റോ: ‘പ്രേമിക്കുന്നതിലും ബുദ്ധിമുട്ടാണ്, പ്രേമത്തിന് ടിക്കറ്റ് കിട്ടാന്‍’. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു സന്ദേശമാണിത്. സര്‍വകാല റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ‘പ്രേമം’ എന്ന ചലച്ചിത്രത്തിന്‍റെ വിജയം സൂചിപ്പിക്കാന്‍ ഇതില്‍പരം വാക്കുകളില്ല. കടലുകള്‍ കടന്ന് ‘പ്രേമം’ കാനഡയില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഇതുതന്നെയാകും അവസ്ഥയെന്നാണ് സൂചനകള്‍. വരുന്ന വാരാന്ത്യത്തില്‍ സ്കാര്‍ബറോയിലും മിസിസാഗയിലും പ്രദര്‍ശനത്തിനെത്തുന്ന ‘പ്രേമ’ത്തിന്‍റെ പാതിയിലേറെ ടിക്കറ്റുകള്‍ ഇതിനകം ഓണ്‍ലൈനിലൂടെ വിറ്റുപോയിക്കഴിഞ്ഞു.

സ്കാര്‍ബറോയില്‍  മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ ശനിയാഴ്ച [ജൂണ്‍ 20] ഉച്ചയ്ക്ക് ഒരു മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) . മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7]ശനി, ഞായര്‍ [ ജൂണ്‍ 20, 21] ദിവസങ്ങളില്‍ വൈകിട്ട് 3.30നാണ് പ്രദര്‍ശനം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്കിംഗ്ബു ചാര്‍ജ്ക്കിം ഉള്‍പ്പെടെ  മുതിര്‍ന്നവര്‍ക്ക് 16.89ഉം കുട്ടികള്‍ക്ക് [ 4-12 ] 13.71ഉം ഡോളറാണ് നിരക്ക്. കൌണ്ടറില്‍ നിന്ന് നേരിട്ട് വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് യഥാക്രമം 15ഉം 12ഉം ഡോളര്‍ ആണ്.

നിവിന്‍ പോളി നായകനായി അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ അഭൂതപൂര്‍വമായ വിജയമാണ് കൈവരിച്ചത്. മേയ് 29ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനങ്ങളില്‍തന്നെ ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയുടെ കളക് ഷന്‍ റെക്കോഡുകള്‍ തകര്‍ത്തു. കേരളത്തില്‍ പല തിയറ്ററുകളിലും കാണികള്‍ക്ക് വേണ്ടി സെക്കന്‍ഡ്ഷോയ്ക്ക് ശേഷം പ്രത്യേക പ്രദര്‍ശനം നടത്തേണ്ടിവന്നു.

ആവേശപൂര്‍വമായ പ്രതികരണമാണ് ‘പ്രേമ’ത്തിന് കാനഡയിലും ലഭിക്കുന്നതെന്ന് പ്രദര്‍ശനത്തിന്റെ സംഘാടകര്‍ പറയുന്നു. പകുതിയിലേറെ ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ഇതിനകംതന്നെ വിറ്റഴിക്കപ്പെട്ടതായി അവര്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് ചുവടെ.

സ്കാര്‍ബറോ [ജൂണ്‍ 20, 1 പിഎം]: https://www.eventbrite.ca/e/premam-movie-june-20th-scarborough-tickets-17347588103

മിസിസാഗ [ ജൂണ്‍ 20, 3.30 പിഎം] : https://www.eventbrite.ca/e/premam-movie-mississauga-tickets-17347253101

മിസിസാഗ [ജൂണ്‍ 21]: https://www.eventbrite.ca/e/premam-movie-june-21st-330pm-mississauga-tickets-17347618193

Leave a Reply