തിരുവനന്തപുരം:പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നു തന്നെ.കൈയില്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് ചിത്രം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തി.സെന്‍സര്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്.സെന്‍സര്‍ ബോര്‍ഡിനായി തയ്യാറാക്കിയ ഡിവിഡികളില്‍ ഒന്ന് നശിപ്പിച്ചതായി അറിയുന്നു.രണ്ടെണ്ണമാണുണ്ടായിരുന്നത്.
പ്രേമം ചോര്‍ന്ന വഴി കൃത്യമായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ ആന്റി പൈറസി സെല്‍ ഇതിനായി പ്രവര്‍ത്തിച്ചവരുടെ പേരു വിവരങ്ങല്‍ പുറത്തുവിട്ടിട്ടില്ല.കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.ചോര്‍ത്തിയവരില്‍ നിന്നും കണ്ടെത്തിയ ഹാര്‍ഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തു.
കേസില്‍ നേരത്തേ സിനിമയുടെ സംവിധായകന് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു.മേയ് 18നാണ് പ്രേമം സിനിമ സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചത്.ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് ഡിവിഡി തിരിച്ചു നല്കി.19നു തന്നെ മാറ്റങ്ങള്‍ വരുത്തിയ രണ്ടു ഡിവിഡികള്‍ സെന്‍സര്‍ ബോര്‍ഡിനു കൈമാറാനായി കൊണ്ടുവന്നെങ്കിലും ഒന്നു മാത്രമേ കൈമാറിയുള്ളൂ.മറ്റേ ഡിവിഡി നശിപ്പിച്ചുകളഞ്ഞുവെന്നാണ് ഡിവിഡി കൊണ്ടുപോയയാള്‍ പൊലീസിനു നല്കിയ മൊഴി.
ഇയാളുടെ കൈവശം ഹാര്‍ഡ് ഡിസ്ക് ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലേക്കു പകര്‍ത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു.ഈ ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് സിനിമയുടെ പകര്‍പ്പ് പുറത്തുപോയത്.
INDIANEWS24.COM T V P M