728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് ചന്ദ്രന്‍ മുട്ടത്ത് രചിച്ച ചിലമ്പ് തെയ്യം: ഉല്‍പ്പത്തിയും ചരിത്രവും എന്ന കൃതിക്ക്

തിരുവനന്തപുരം:അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2018 ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു.വൈജ്ഞാനിക സാഹിത്യത്തില്‍ ഫോക്‌ലോര്‍ എഴുത്തുകാരനും അധ്യാപകനുമായ ചന്ദ്രന്‍ മുട്ടത്ത് രചിച്ച ചിലമ്പ് തെയ്യം: ഉല്‍പ്പത്തിയും ചരിത്രവും എന്ന കൃതിക്കാണ് അവാര്‍ഡ്.
കേരള ഫോക് ലോര്‍ അക്കാദമി പ്രത്യേക പുരസ്‌കാരം, ദേശീയോദ്ഗ്രഥന അവാര്‍ഡ്, ചിറക്കല്‍.ടി .ബാലകൃഷണര്‍നായര്‍ അവാര്‍ഡ്, ജീവന്‍ ടി .വി അറ്റ്‌ലസ് അവാര്‍ഡ് തുടങ്ങി ഏഴോളം സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ മരണ രഹസ്യം, കര്‍ഷക തെയ്യങ്ങള്‍, ജലസഞ്ചാര തെയ്യങ്ങള്‍, തട്ടുംദളം, തെയ്യം മുഖത്തെഴുത്തുക്കളെക്കുറിച്ചുള്ള പഠനം, അനുഷ്ഠാന ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍, കല്ലുമ്മക്കായ, മദര്‍ തെരേസ തുടങ്ങി പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.muttath1
തെയ്യത്തിന്റെ ആദിരൂപവും, ഉല്പത്തിയും ചരിത്രവും സംബസിച്ച വൈജ്ഞാനിക ഗവേഷണ പഠന ഗ്രന്ഥം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്.മഞ്ചേശ്വരം ഹേരൂര്‍ മീപ്പിരി സ്‌കൂളിലെ അധ്യാപകനാണ്. ഭാര്യ: ജയപ്രഭ, മകള്‍: നൗഷി പുതിയടത്ത്. പിലിക്കോട് വയലിലെ പരേതരായ പൊക്കോട്ട് കറുത്ത കുഞ്ഞി മുട്ടത്ത് മാധവി ദമ്പതികളുടെ മകനാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായിട്ടുള്ള സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് പുരസ്‌കാരം. മറ്റ് അവാര്‍ഡ് നേടിയവര്‍: സര്‍ഗ്ഗാത്മക സാഹിത്യം ജയചന്ദ്രന്‍ പൂക്കരത്തറ രചിച്ച കാന്താര താരകം(എച്ച്.എസ്.റ്റി.എ.വി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൊന്നാന്നി, മലപ്പുറം). കെ.കെ.സുരേഷ് രചിച്ച നാടകക്കൂട് എന്ന കൃതി (യു.പി.എസ്.എ, കടന്നപ്പള്ളി യു.പി.സ്‌കൂള്‍, കടന്നപ്പള്ളി, പി.ഒ, പിലാത്തറ, കണ്ണൂര്‍.
INDIANEWS24 TVM DESK

Leave a Reply