728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ്: പൃഥ്വിയും ജയസൂര്യയും മികച്ച നടന്‍മാര്‍

തിരുവനന്തുപുരം:കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ 2015ലെ മികച്ച ചിത്രത്തിനുള്ള ആവാര്‍ഡ്‌ എന്നു നിന്റെ മൊയ്തീന്‍.ഒറ്റാല്‍ സംവിധാനം ചെയ്ത ജയരാജ് ആണ് മികച്ച സംവിധായകന്‍.മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിരാജും ജയസൂര്യയും പങ്കുവെച്ചു.എന്നു നിന്റെ മൊയ്തീന്‍,ഇവിടെ എന്നീ ചിത്രങ്ങളിലെ അഭിനയ മികവ് പൃഥ്വിക്കും സു സു സുധീ വാത്മീകത്തിലെ പ്രകടനം ജയസൂര്യയെയും തുണച്ചു.ചാര്‍ലിയിലെയും എന്നു നിന്റെ മൊയ്തീനിലെയും അഭിനയത്തിലൂടെ പാര്‍വ്വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം, സംവിധായകന്‍,നടന്‍,നടി എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതവും മറ്റുള്ളവയ്ക്ക് അമ്പതിനായിരം രൂപയുമാണ് അവാര്‍ഡുകള്‍ ഏപ്രില്‍ 13ന് അങ്കമാലിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.സംവിധായകന്‍ ഭദ്രനായിരുന്നു ജൂറി ചെയര്‍മാന്‍.

മറ്റ് അവാര്‍ഡുകള്‍: പ്രേംപ്രകാശ്(സ്വഭാവനടന്‍-നിര്‍ണ്ണായകം),സുധീര്‍ കരമന(സ്വഭാവനടന്‍-ഉറുമ്പുകള്‍ ഉറങ്ങാറില്ല,എന്നു നിന്റെ മൊയ്തീന്‍),ലെന(സ്വഭാവനടി),കുമരകം വാസുദേവന്‍,മാസ്റ്റര്‍ അശാന്ത് ഷാ(പുതുമുഖ നടന്‍-ഒറ്റാല്‍),പാര്‍വ്വതി രതീഷ്(പുതുമുഖ നടി),തിരക്കഥ-ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ലി),ഛായാഗ്രാഹകന്‍ ജോമോണ് ടി ജോണ്‍(വിവിധ ചിത്രങ്ങള്‍),സംഗീതം-രാജേഷ് മുരുകേശന്‍(പ്രേമം),ഗായകന്‍ വിജയ് യേശുദാസ്(പ്രേമം),ഗായിക-മധുശ്രീ നാരായണ്‍(അലിഫ്),എഡിറ്റിംഗ്-അല്‍ഫോണ്‍സ് പുത്രന്‍(പ്രേമം),കലാസംവിധാനം-ഗോകുല്‍ദാസ് (എന്നു നിന്റെ മൊയ്തീന്‍)മേക്കപ്പ്മാന്‍-രഞ്ജിത്ത് അമ്പാടി(മൊയ്തീന്‍),വസ്ത്രാലങ്കാരം-സമീറ സനീഷ്(ചാര്‍ലി,നീന),നവാഗത സംവിധായകന്‍-ആര്‍ എസ് വിമല്‍(മൊയ്തീന്‍)മികച്ച നിര്‍മ്മാതാവ്-എന്നു നിന്റെ മൊയ്തീന്റെ നിര്‍മ്മാതാക്കളായ ബിനോയ് ശങ്ക്രാന്ത്, സുരേഷ് രാജ്.

INDIANEWS24.COM T V P M

Leave a Reply