jio 800x100
jio 800x100
728-pixel-x-90
<< >>

പ്രീതിക്ക് പിറന്നത് ഇരട്ടക്കണ്‍മണികള്‍; കോവിഡും കൊറോണയും

റായ്പുര്‍: കന്നിപ്രസവത്തില്‍ പ്രീതിക്ക് രണ്ട് കണ്മണികള്‍. ഒരാണും ഒരു പെണ്ണും. ആണ്‍കുട്ടിയുടെ പേര് കോവിഡ്; പെണ്‍കുട്ടി കൊറോണ. ഇന്ത്യയിലാണ് നവജാതശിശുക്കള്‍ക്ക്‌ ലോകത്തെ വിറപ്പിക്കുന്ന മഹാമാരിയുടെ പേരുകള്‍  നല്‍കാന്‍  മാതാപിതാക്കള്‍ തീരുമാനിച്ചത്.
ഛത്തീസ്‌ഗഡിലെ റായ്പുരിലുള്ള ബി ആര്‍ അംബേദ്‌കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മാര്‍ച്ച് 27 രാത്രിയാണ്‌ വിനയ് വര്‍മ-പ്രീതി വര്‍മ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്‌.കോവിഡ് കാലത്ത് പിറന്ന കുട്ടികളെ ആശുപത്രിജീവനക്കാര്‍ കോവിഡ് എന്നും കൊറോണയെന്നും വിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് കുട്ടികള്‍ക്ക് ഇതേ പേര്‍തന്നെ നല്‍കാന്‍ വിനയും പ്രീതിയും തീരുമാനിച്ചത്.
മാര്‍ച്ച് 27 പുലര്‍ച്ചെയാണ് മോട്ടോര്‍സൈക്കിളില്‍ പ്രീതിയെ ആശുപത്രിയില്‍ എത്തിച്ചത്. അധികം വൈകാതെതന്നെ അവര്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

Leave a Reply