തിരുവനന്തപുരം:കവിയും ജ്ഞാനപീഠ ജേതാവുമായ ഒ എന്‍ വി കുറുപ്പ്(84) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആറ് പതിറ്റാണ്ടായി മലയാള സാഹിത്യലോകത്ത് നിറസാന്നിധ്യമായ ഒ എന്‍ വി ചലച്ചിത്രഗാരനരംഗത്തും ശ്രദ്ധേയപങ്ക് വഹിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കല്‍ നീലകണ്ഠന് വേലു കുറുപ്പ് എന്ന ഒ എന്‍ വി ജനിച്ചത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും 1948 ല്‍ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം കൊല്ലം എസ് എന്‍ കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ 1952ല്‍ ബിരുദം നേടി.തുടര്‍ന്ന് 1955ല്‍ തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി.തുടര്‍ന്നുള്ള 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്,തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ്,കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്,തിരുവനന്തപുരം ഗവ.വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.1986ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.
1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.സാഹിത്യത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ 2007ല്‍ ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനാക്കി.1998ല്‍ പത്മശ്രീ പുരസ്കാരവും 2011ല്‍ പത്മവിഭൂഷണ്‍ പുരസ്കാരവും നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.2008ലെ എഴുത്തച്ചന് പുരസ്കാര ജേതാവുകുടിയായ ഒ എന്‍ വിയെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്.
INDIANEWS24.COM T V P M