കൊച്ചി: കുഞ്ഞാലി മരയ്ക്കാര്‍ എന്ന പ്രിയദര്ശന് ചിത്രവുമായി ബന്ധപ്പെട്ട് പടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. പ്രിയന് മനസ് തുറന്നതോടെയാണിത്.
മോഹന്‍ലാലിനെ നായകനാക്കിയാണ് താന്‍ ചിത്രം നിര്‍മിക്കുന്നതെന്ന് പ്രിയന് പറഞ്ഞു. മമ്മൂട്ടിയും തമിഴ്താരം സൂര്യയും ചിത്രത്തില്‍ അഭിനയിക്കും എന്നത് സങ്കല്പവാര്ത്തയാണ്. കരീന കപൂര്‍ ഹിന്ദിയില്‍ നിന്ന് എത്തുമെന്ന റിപ്പോര്‍ട്ടുകളും പ്രിയന് ചിരിച്ചുതള്ളി.
ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ലാല്‍ ഒഴികെയുള്ള താരങ്ങളെ തീരുമാനിച്ചിട്ടുമില്ല. ഒട്ടേറെ ഗവേഷണം വേണ്ട ചിത്രമാണ് ഇത്. അത് പുരോഗമിക്കുന്നതേയുള്ളൂ.
അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ നിര്‍മാണം തുടങ്ങും. ഇതിന് മുമ്പ് മറ്റൊരു ചിത്രം താന്‍ ചെയ്യുന്നുണ്ടെന്നും പ്രിയന് പറഞ്ഞു.