728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രിയദർശൻ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ അധ്യാപകനായേക്കും

ബോളിവുഡ് സംവിധായകൻ പ്രിയദർശൻ അധ്യാപകനാകാൻ ഒരുങ്ങുന്നു.ഇന്ത്യയിലെ തന്നെ പ്രമുഖ സിനിമാ കലാലയമായ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ക്ളാസുകളെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.തന്നെ ഒരു അധ്യാപകനായി കാണാനായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും അതിനാലാണ് പൂനെയിൽ ക്‌ളാസെടുക്കാൻ തീരുമാനിച്ചതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

ലൈബ്രെറിയൻ ആയിരുന്ന അച്ഛൻ വായനാശീലം വേണ്ടുവോളം വളർത്തിയിരുന്നു.അതാണ് തന്നെ ഇത്രത്തോളം ആക്കിത്തീർത്തത്.പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ഒപ്പത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും പ്രിയൻ മറന്നില്ല.ഓണചിത്രങ്ങളുടെ കൂട്ടത്തിൽ മോഹൻലാൽ അന്ധനായി അഭിനയിക്കുന്ന ഒപ്പം റിലീസ് ആയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

INDIANEWS24.COM Movies

Leave a Reply