728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രിയദർശൻ ചിത്രം ഗോൾഡൻ ഗ്ലോബിന്റെ അവസാനപത്തിൽ

മലയാളത്തിൽ തുടങ്ങി ഇന്ത്യൻ ഫിലിം മേക്കേഴ്സിൽ ഒരാളായി മാറിയ പ്രിയദർശന്റെ ഏറ്റവും പുതുയ ചിത്രം സില സമയങ്കളിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ അവസാനപത്തിൽ.തമിഴിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് നായകൻ.ഇത്തരം ഒരവസരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംവിധായകനാണ് പ്രിയദർശൻ.

എയ്ഡ്‌സ് ബാധിതരായ ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. പ്രിയദര്‍ശന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ ബജറ്റില്‍ താരതമ്യേന പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറാണ്. പ്രിയദര്‍ശന്റെ മാസ്റ്റര്‍ ക്രാഫ്റ്റ് തെളിയുന്ന ചിത്രമാണിതെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

ഇതിന് മുന്‍പ് മീരാ നായരുടെ സലാം ബോംബെ മാത്രമാണ് ഗോള്‍ഡന്‍ ഗ്ലോബിന്റെ അവസാനപത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.കൂടാതെ ഓസ്‌കറിലെ അഞ്ച് ജൂറി അംഗങ്ങളും ഒക്ടോബര്‍ ആറിന് അമേരിക്കയിലെ ബവറിഹില്‍സില്‍ നടക്കുന്ന പ്രദര്‍ശനത്തിൽ സില സമയങ്കളിൽ കാണും.അതിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഓസ്‌കാറിന്റെ പ്രാഥമിക പട്ടികയിലും ചിത്രം ഇടംപിടിക്കും.

INDIANEWS24.COM Movies

Leave a Reply