728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രിയദര്‍ശന്‍ ചിത്രം അമല പോള്‍ നിര്‍മ്മിക്കുന്നു

ദേശീയ പുരസ്‌കാരം നേടിയ കാഞ്ചീവരത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് തെന്നിന്ത്യന്‍ താരം അമലാ പോളും ഭര്‍ത്താവ് എ എല്‍ വിജയും ചേര്‍ന്ന്.പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ പ്രകാശ് രാജും ശ്രേയ റെഡ്ഡിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിങ്ക് ബിഗ് സ്റ്റുഡിയോസ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്.അമലാ പോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ജനങ്ങള്‍ക്ക് ശക്തമായൊരു സന്ദേശം നല്‍കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ട്.ദേശീയ – അന്തര്‍ദേശീയ തലത്തില്‍ ഈ ചിത്രം അംഗീകാരം നേടിത്തരുമെന്നും അമല പ്രത്യാശ പ്രകടിപ്പിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ഉള്ളത്.പ്രകാശ് രാജും ശ്രിയയും മറ്റൊരു നടനും.ആ വേഷം ആര് അവതരിപ്പിക്കുമെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല.എയിഡ്‌സാണ് ചിത്രത്തിന്റെ പ്രമേയം.ആഗസ്റ്റ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിലും.

INDIANEWS24.COM Movies

Leave a Reply