728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രിഥ്വിരാജ് ചിത്രത്തിന്‍റെ ഓഡിഷൻ ടെസ്റ്റിന്1800 അഭിനേതാക്കള്‍

പ്രിഥ്വിരാജ് നായകനാകുന്ന ‘എന്ന് നിന്റെ മൊയ്തീൻ’എന്ന ചിത്രത്തിലേക്കാണ് 1800 അഭിനേതാക്കളെയാണ് ഓഡിഷൻ ടെസ്റ്റിനായി വിളിച്ചിരിക്കുന്നത്.ആയിരക്കണക്കിന് യുവാക്കളാണ് ഇതിനായി ചിത്രങ്ങളും ബയോഡാറ്റയും അയച്ചിരുന്നത്.ഇതില്‍ നിന്നും 1800 പേര്‍ക്കാണ് ഫോണ്‍ വഴിയും ഇ മെയിൽ വഴിയും ഓഡിഷനു ക്ഷണം ലഭിച്ചത്. കോഴിക്കോട് മഹാറാണി ഹോട്ടലില്‍ മെയ്‌ 23,24,25 തീയതികളിലായാണ് ഓഡിഷന്.ഓഡിഷനിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി അഭിനയക്കളരി നടത്തും.നേരത്തേ അപേക്ഷിക്കാത്തവർക്കും ഓഡിഷനിൽ പങ്കെടുക്കാമെന്നു പ്രിഥ്വിരാജ് തന്റെ ഫേസ് ബുക്ക്‌ പേജിലൂടെ അറിയിച്ചു.

ennu ninte moideen
കോഴിക്കോട് മുക്കത്ത് 1960 കാലഘട്ടങ്ങളിൽ നടന്ന ഒരു സംഭവ കഥയാണ് ചിത്രം പറയുന്നത്.മൊയ്തീന്റെയും കാഞ്ചനയുടെയും നിഷ്കളങ്കമായ പ്രണയകഥ.പക്ഷെ പ്രണയം പൂത്തുലയാൻ മതവും സമൂഹവും സമ്മതിച്ചിരുന്നില്ല.ഒളിച്ചെഴുതുന്ന ചില കത്തുകൾ മാത്രമാണ് അവർക്ക് ആശ്രയം.ആയിടയ്ക്ക് ഒരു തോണി അപകടത്തിൽ പ്രണയ നായകൻ മരിച്ചു പോകുന്നു.അവസാനം 25 വർഷം വീട്ടു തടങ്കലിലായി കാഞ്ചന.മൊയ്തീൻ മരിച്ചിട്ടു 25 വർഷം കഴിഞ്ഞാണ് ആണ് തന്റെ പ്രിയതമന്റെ കുഴിമാടം കാണാൻ പോലും കാഞ്ചനക്കു അവസരം കിട്ടിയത്.മൊയ്തീൻ കഴുത്തിൽ താലി ചാർത്തിയില്ലെങ്കിലും കാഞ്ചന ഇന്നും അറിയപ്പെടുന്നത് മൊയ്തീന്റെ വിധവ ആയിട്ടാണ്.മൊയ്തീന്റെ മരണത്തിനു ശേഷവും ആ ഉജ്ജ്വല പ്രണയത്തിന്റെ ആ ഓർമകളുമായി കാഞ്ചന ഇപ്പോഴും മുക്കത്ത് ജീവിച്ചിരിപ്പുണ്ട്.

ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാഞ്ചനയാകുന്നത് പാർവതിമേനോനാണ്.നോട്ട് ബുക്ക്‌ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പാര്‍വതി അടുത്തിടെ ധനുഷിന്റെ മരിയാന്‍ എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജലം കൊണ്ട് മുറിവേറ്റവൾ എന്ന പേരിൽ വിമൽ കാഞ്ചനയുടെ ജീവിത കഥ ഡോക്യുമെന്ററി ആക്കിയിട്ടുണ്ട്.ഈ ഓഡിഷന്‍ മഹാമഹം ചിത്രത്തിനു വന്‍ പ്രീ പബ്ളിസിറ്റി നേടിക്കൊടുത്തിട്ടുണ്ട്.

JITHESH DAMODAR INDIANEWS 24

Leave a Reply