728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രിഥ്വിരാജ് അച്ഛനാകുന്നു

കൊച്ചി:പ്രമുഖ സിനിമാതാരം പൃഥ്വിരാജ് അച്ഛനാവാന്‍ പോകുന്നു. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ശുഭ വാര്‍ത്ത ലോകത്തെ അറിയിച്ചത്.തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ വാര്‍ത്ത താന്‍ പറഞ്ഞു തന്നെ അറിയുന്നതാണ് നല്ലത് എന്ന് കരുതുന്നതിനാലാണ് ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് എന്നു അദ്ദേഹം പറയുന്നു. താനും ഭാര്യ സുപ്രിയയും അതീവ സന്തുഷ്ടരാണെന്നും പ്രിഥ്വി ഫേസ്ബുക്കില്‍ കുറിക്കുന്നു.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിന് കാത്തിരിക്കുകയാണെന്നും പൃഥ്വി അറിയിക്കുന്നു.തന്റെ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് പ്രിഥ്വിരാജ് കടന്നു പോകുന്നത്.സെവെന്‍ത് ഡേ എന്ന ചിത്രമാണ് റിലീസിനായി തയ്യാറെടുക്കുന്ന പ്രിഥ്വി ചിത്രം.

prithvi

Leave a Reply