728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് കേരളത്തില്‍ നോട്ടുമാറാന്‍ കഴിയില്ല

ന്യൂഡല്‍ഹി:കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ മാസം അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സംസ്ഥാനം വിട്ടുപോകേണ്ടിവരും.റിസര്‍വ്ബാങ്കിലാണ് പഴയ നോട്ടുകള്‍ നിക്ഷേപിക്കേണ്ടത്.പ്രവാസികള്‍ക്ക് മാത്രമായി ഇതിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടിയിരുന്നു.എന്നാല്‍ കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള റിസര്‍വ് ബാങ്ക് റീജിയണല്‍ ഓഫീസുകളില്‍ ഇവ നിക്ഷേപിക്കാനാകില്ലെന്നാണ് പുതിയ അറിയിപ്പില്‍ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് അസാധു നോട്ടുകള്‍ നിക്ഷേപിക്കാവുന്ന അഞ്ച് റീജിയണല്‍ ഓഫീസുകള്‍ സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയിരുന്നു.ഇതില്‍ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നീ റിസര്‍വ്വ് ബാങ്ക് ഓഫീസുകളില്‍ മാത്രം നോട്ടുകല്‍ മാറ്റിയെടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.ഈ സാഹചര്യത്തില്‍ കേരളത്തിലെത്തുന്ന പ്രവാസികള്‍ നോട്ടുമാറ്റാനായി ഏറ്റവും അടുത്തുള്ള ചെന്നൈയിലേക്ക് പോകേണ്ടി വരും.

വിദേശത്തു നിന്നും പ്രവാസികള്‍ക്ക് കൊണ്ടുവരാവുന്ന പരമാവധി തുക 25000 രൂപയാണ്.ഇതിന്റെ വിവരങ്ങള്‍ വിമാനത്താവളത്തില്‍ കസ്റ്റംസില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ഡിക്ലറേഷന്‍ ഫോമില്‍ എഴുതിവേണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുവാന്‍.

INDIANEWS24.COM NEWDELHI

Leave a Reply