728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രായബോധമില്ലാത്ത നര്‍മ്മ രസവുമായ് വടക്കന്‍ സെല്‍ഫി ബെല്‍ഫാസ്റ്റില്‍

ബെല്‍ഫാസ്റ്റ്:ചിരിയുടെ മാലപ്പടക്കവുമായി നാവിന്‍ പൊളി -വിനീത് ശ്രീനിവാസന്‍ ടീം വീണ്ടും വിജയഗാഥ രചിക്കുന്നു.യുവാക്കളെയും  കുടുംബ പ്രക്ഷകരെയും ഒരേ പോലെ തൃപ്തിപ്പെടുത്താനുള്ള കയ്യടക്കം വിനീത് ശ്രീനിവാസ്ന്റെ വടക്കന്‍ സെല്‍ഫിയിലെ രചനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

തോറ്റവന്റെ പരീക്ഷയായ ‘സപ്ലി’ എന്ന വാക്കിന് പ്രായബോധമില്ല എന്നത് വിനീത് ശ്രീനിവാസന്‍ പണ്ടെ മനസിലാക്കിയതാണ്.അങ്ങനെ ആദ്യ പരീക്ഷയില്‍ തോറ്റ ഒരു ചെറുപ്പക്കാരന്‍ സപ്ലി പരീക്ഷയും വക വെക്കാതെ സിനിമയെടുക്കാന്‍ നടക്കുന്ന സാഹചര്യത്തിലാണ് കഥ പുരോഗമിക്കുന്നത്.എന്നാല്‍ രണ്ടാം പകുതിയോടെ ഒരു സെല്‍ഫിയില്‍ തട്ടി കളി കാര്യമാകുന്ന കഥയാണ്‌ ഒരു വടക്കന്‍ സെല്‍ഫി പറയുന്നത്.

മര്‍മ്മം അറിഞ്ഞു തമാശ പറയാനുള്ള ശ്രീനിയന്‍ രീതികളുടെ തുടര്‍ച്ച വിനീത് ശ്രീനിവാസനും ഇതില്‍ പ്രകടമാക്കുന്നുണ്ട്.തുടക്കക്കാരനെന്ന തോന്നൽ ഒരിടത്തും തോന്നിപ്പിക്കാതെ മനോഹരമായി, തികഞ്ഞ കൈയ്യടക്കത്തോടെ, പ്രജിത്ത്‌ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.

ചിത്രം വരുന്ന ഞായരഴ്ച ബെല്‍ഫാസ്റ്റില്‍ പ്രദര്‍ശനം നടത്തും.യു.കെ യിലെ പ്രമുഖ വിതരണക്കാരായ ഇന്ത്യന്‍ മുവീസാണ് യു.കെ യിലെ വിതരണക്കാര്‍.https://www.youtube.com/watch?v=7s0uX2u6b5w

 

Leave a Reply