jio 800x100
jio 800x100
728-pixel-x-90
<< >>

പ്രായപരിധി: വിദേശ തൊഴിലാളികളെ കുറിച്ച് സൗദിയിൽ അന്വേഷണം

റിയാദ്: സൗദി അറേബ്യയിൽ 20 വയസ്സിൽ താഴെയും 65ന് മുകളിലുള്ളവരെയും കുറിച്ച് അന്വേഷണം നടത്തുന്നു. ഇവിടെ സ്വകാര്യ മേഖലയിൽ ഈ പ്രായപരിധിയിലുള്ള 1.4 ലക്ഷത്തോളം പേർ ജോലി ചെയ്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

സൗദിയിലെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആണ് അന്വേഷണം നടത്തുന്നത്.രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ 1.11 കോടി വിദേശികളാണ് ജോലി ചെയ്യുന്നത്.ഇവരില്‍ 1.09 കോടി 20 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ്. ബാക്കിയുളളവരെ സംബന്ധിച്ചാണ് മന്ത്രാലയം അന്വേഷണം നടത്തുന്നത്. ഇവരുടെ ജോലിയുടെ സ്വഭാവവും നിര്‍വഹിക്കുന്ന ചുമതലകളും പ്രത്യേക കമ്മറ്റി പഠിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

മികച്ച പരിചയസമ്പത്ത് ആവശ്യമുള്ള സ്ഥാപനങ്ങളില്‍ വിദേശികെള നിയമിക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍, എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റുമാരായി 65 വയസില്‍ കൂടുതലുളള വിദേശികളെ നിയമിക്കുന്നതില്‍ നിയമ ലംഘനം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply