728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രായത്തില്‍ സെഞ്ച്വറിയും പിന്നിട്ട് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍

ലണ്ടന്‍:കരം ചന്ദ്-കര്‍ത്തരി ദമ്പതികള്‍ രണ്ടുപേര്‍ക്കും വയസ്സ് നൂറ് വീതം കഴിഞ്ഞിരിക്കുന്നു.ഇപ്പോള്‍ ബ്രിട്ടന്‍കാരാണ്.സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യക്കാരായിരിക്കെ ഈ നാട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.1925 ഡിസംബര്‍ 11ന്.

കരംചന്ദിന് വയസ്സ് 109 കര്‍ത്തരിക്ക് 102.ഇരുവര്‍ക്കും ചേര്‍ന്ന് 211 വയസ്സ്.ദമ്പതികളുടെ എട്ട് മക്കളിലുമായി ചേര്‍ന്ന് 27 പേരക്കുട്ടികള്‍.പേരക്കുട്ടികളുടെ നിരവധിയായ മക്കള്‍ വേറെയും.ഒരുപക്ഷേ ലോകത്ത് തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ദമ്പതികളായിരിക്കും കരംചന്ദും കര്‍ത്തരിയും.ഇരുവരുടെയും പിറന്നാള്‍ ഒരേ ദിവസമാണ്.കഴിഞ്ഞ ഞായറാഴ്ച്ച പടിഞ്ഞാറന്‍ CENTURY COUPLESയോര്‍ക്ക്‌ഷൈറിലുള്ള ബ്രാഡ്‌ഫോര്‍ഡിലെ വസതിയില്‍ വച്ച് ഈ ദമ്പതികളുടെ നാല് തലമുറകള്‍ ചേര്‍ന്ന് ഈ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പറിന്നാള്‍ കൊണ്ടാടി.

തങ്ങളുടെ മാതാപിതാക്കള്‍ നൂറും കടന്ന് മുന്നേറുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നതിന് ദമ്പതികളുടെ മകന്‍ പോള്‍ ചന്ദിന് വലിയ ഉത്സാഹമാണ്.ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ ഇന്ത്യയിലുള്ള ഇവരുടെ ബന്ധുക്കള്‍ വരെയെത്തിയിരുന്നു.എല്ലാവരെയും സ്വീകരിക്കുന്നതിലും വലിയ ജാഗ്രത കാട്ടിയ മാതാപിതാക്കളുടെ ആരോഗ്യം കണ്ട് പലരും മകനായ എന്നോട് ചോദിച്ചു എന്താ ഇവര്‍ക്ക് കഴിക്കാന്‍ കൊടുക്കാറുള്ളതെന്ന്.പോള്‍ ചന്ദ് പറഞ്ഞു.

ചോദ്യകര്‍ത്താക്കളോടെല്ലാം സാധാരണ ഭക്ഷണം തന്നെ നല്‍കുകയാണെന്ന് പറഞ്ഞ് മതിയായ പോള്‍ ചന്ദ് അടുത്തിടെ മാതാപിതാക്കളുടെ ആരോഗ്യ രഹസ്യത്തെ കുറിച്ച് പരതിയവരോട് പറഞ്ഞതിങ്ങനെ ‘കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞങ്ങള്‍ അച്ഛനെയും അമ്മയേയും സമ്മര്‍ദ്ദത്തിലാഴ്ത്താറേയില്ല’.

അമ്പത് വര്‍ഷം മുമ്പാണ് കരംചന്ദും കര്‍ത്തരിയും തങ്ങളുടെ മക്കളുമായി ഇംഗ്ലണ്ടിലേക്ക് പോയത്.ഞങ്ങള്‍ വളരെ സന്തുഷ്ടമായി കുടംബം നോക്കി ജീവിച്ചുപോരുന്നു.കരം ചന്ദ് വിവരിച്ചു.ഇപ്പോഴും അതുതന്നെ ചെയ്യുന്നു.ആരോഗ്യ സംരക്ഷണത്തിനായി വലിയ നിയന്ത്രങ്ങളൊന്നുമില്ല.ദിവസവും അത്താഴത്തിന് അല്‍പ്പം മുമ്പ് എനിക്ക് ഒരു സിഗരറ്റ് പതിവുള്ളതാണ്.പിന്നെ ആഴ്ച്ചതോറും മൂന്നോ നാലോ പെഗ് വിസ്‌കിയോ ബ്രാണ്ടിയോ.മറ്റ് ഭക്ഷണകാര്യങ്ങളിലാണെങ്കിലും പട്ടിണി കിടന്ന് കഷ്ടപ്പെട്ടുകൊണ്ടുള്ള ഡയറ്റും മറ്റുനിയന്ത്രണങ്ങളേതുമെ ഇല്ല.ആയുസിന്റെ നേട്ടം ദൈവത്തിന്റെ വിജയമാണെന്നാണ് കരംചന്ദ് പറയുന്നത്.ഞങ്ങള്‍ നല്ലൊരു ജീവിതം നയിച്ചുവെന്നതാണ് വാസ്തവം.അദ്ദേഹം ഒരിക്കല്‍ കൂടി പറഞ്ഞു.

INDIANEWS24 LONDON

Leave a Reply