ബെല്‍ഫാസ്റ്റ്: പ്രാദേശിക കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ DUP കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് സര്‍വേ.പ്രോട്ടസ്റ്റ്ന്റ് വിഭാഗത്തിനു മേല്‍ക്കൈ ഉള്ള പാര്‍ട്ടിയാണ് DUP.120 മുതല്‍ 150 സീറ്റുകള്‍ വരെ നേടി പ്രമുഖ ബോറോ കൌണ്‍സിലുകളുടെ ഭരണം നിലനിര്‍ത്തും എന്നാണു കണക്കുകള്‍ പറയുന്നത്.
113 മുതല്‍ 120 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുള്ള Sinn Fein ആയിരിക്കും രണ്ടാം സ്ഥാനത്ത് എത്തുകയെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്.കത്തോലിക്കാ സഭ ആഭിമുഖ്യമുള്ള പാര്‍ട്ടിയാണ് Sinn-Fein.
കൂടാതെ UUP,SDLP,Alliance Party തുടങ്ങിയ ചെറു പാര്‍ട്ടികളും 50 മുകളില്‍ സീറ്റുകള്‍ നേടാന്‍ സാധ്യത ഉള്ള പാര്‍ട്ടികളാണ്.582 സീറ്റുകള്‍ ആയിരുന്നു മുന്‍പ് ഉണ്ടായിരുന്നത് എങ്കില്‍ ഈ തിരഞ്ഞെടുപ്പ് മുതല്‍ അത് 460 സീറ്റുകളായി വെട്ടിച്ചുരുക്കി.26 കൌണ്‍സില്‍ എരിയകള്‍ ആയിരുന്നത് 11 എണ്ണമാക്കി.
മലയാളികളിലെ ഒരു പ്രത്യേക വിഭാഗം ഒഴികെയുള്ള ഇന്ത്യന്‍ വംശജര്‍ ബ്രിട്ടനോടും പ്രോട്ടസ്റ്റന്റ് സഭയോടും അഭിമുഖ്യമുള്ള ഡി.യു.പി ക്ക് വോട്ട് ചെയ്യാനാണ് സാധ്യത.നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയം പ്രധാനമായും മതങ്ങളെ ആശ്രയിച്ച് നിലനില്ക്കുന്നവയാണ്.