728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രാണയില്‍ നിത്യാമേനോന്‍ നായികയായും ഗായികയായും എത്തുന്നു

പ്രാണ സിനിമയില്‍ നിത്യമേനോന്‍ ഒരു ഗാനം ആലപിക്കുന്നു. ലോകപ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഗായികയായ ശില്‍പ്പാരാജ് എന്‍ടൈറ്റിലിലും മറ്റൊരു ഗാനവും അലപിക്കുന്നുണ്ട്. എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്ന പാട്ട് പാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് ശില്‍പ്പ.ദക്ഷിണേന്ത്യയിലെ അതിമനോഹരമായ ഒരു ഹില്‍സ്റ്റേഷനില്‍ നടക്കുന്ന ഉദ്വേഗജനകമായ ഈ ത്രില്ലര്‍ സിനിമസംവിധാനം ചെയ്യുന്നത് വി.കെ. പ്രകാശാണ് .
നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന പ്രാണയുടെ ഹിന്ദി, മലയാളം ട്രെയിലറുകള്‍ പുറത്തിറക്കി.ദുബായിലെ ബുര്‍ജ് അല്‍ അറബില്‍ വെച്ച് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സുരേഷ് രാജ് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് .ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യമേനോനാണ്. പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പി.സി. ശ്രീറാം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദലേഖനം നടത്തുന്നു. ലോകപ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.prana2
മലയാളം,ഹിന്ദി,തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി നിര്‍മ്മിച്ച പ്രാണ ഒരേസമയം ഇന്ത്യയിലും വിദേശത്തുമായി ഓഗസ്റ്റ് മാസം റിലീസ് ചെയ്യും.അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്. രാജ് പ്രൊഡക്ഷന്‍സിന്റെയും റിയല്‍ സ്റ്റുഡിയോയുടേയും ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റ്റെജി മണലേല്‍. കഥ,തിരക്കഥ,സംഭാഷണം രാജേഷ് ജയരാമന്റെതാണ്. എഡിറ്റര്‍ സുനില്‍ എസ്.പിള്ള, കലാസംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍. ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‍സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്.
JITHESHDAMODAR INDIANEWS24

Leave a Reply