728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രഹ്ളാദ് കക്കറിന്റെ ചിത്രത്തിൽ ബച്ചൻ ദമ്പതികൾ

മുംബൈ: പ്രശസ്ത പരസ്യ നിർമ്മാതാവും സംവിധായകനുമായ പ്രഹ്ളാദ് കക്കറിന്റെ പുതിയ ചിത്രമായ ഹാപ്പി ആനിവേഴ്സറിയിൽ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അഭിനയിക്കുന്നു. വിവാഹത്തെക്കുറിച്ചും വിവാഹാനന്തര ജീവിതത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥ കേട്ട അഭിയും ആഷും തിരക്കഥ വായിക്കാൻ തുടങ്ങിയതായി സംവിധായകൻ സമ്മതിച്ചു. ദാമ്പത്യത്തെക്കുറിച്ച് പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിക്കാൻ ഇരുവരും വളരെ താത്പര്യം പ്രകടിപ്പിച്ചതായും സംവിധായകൻ പറഞ്ഞു. സച്ചിനെയും അമിതാ് ബച്ചനെയും വച്ച് പെപ്സി പരസ്യത്തിലൂടെ തുടങ്ങിയ കക്കറിന്റെ സിനിമാജീവിത തുടക്കത്തിനും ബച്ചൻ ഫാമിലി തന്നെയായത് യാദൃശ്ചികമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഗൗരങ്ങ് ദോഷി നിർമ്മിക്കുന്ന ചിത്രത്തിന് ആഫ്രിക്ക ലൊക്കേഷനാക്കാനുള്ള ഉദ്ദേശത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

Leave a Reply