jio 800x100
jio 800x100
728-pixel-x-90
<< >>

പ്രസ് ക്ലബ്ബിലെ അനധികൃത ബാര്‍ പൂട്ടിച്ചു

തിരുവനന്തപുരം:തലസ്ഥാനത്ത് പ്രസ് ക്ലബ്ബിനോടനുബന്ധമായി പ്രവര്‍ത്തിച്ചുവന്ന അനധികൃത മദ്യശാല എക്‌സൈസ് ഇടപെട്ട് പൂട്ടിച്ചു.കാല്‍ നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ഈ ബാര്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മുന്‍കൈയ്യെടുത്താണ് പൂട്ടിച്ചത്.സങ്കേതം എന്ന പേരില്‍ കാല്‍ നൂറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിച്ചുവരുന്ന അനധികൃത ബാറാണ് ഇത്.

പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ രണ്ടു വര്‍ഷം മുന്‍പ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയില്‍ പുതുക്കി പണിതിരുന്നു.എല്‍ ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാര്‍ജെടുത്ത ഋഷിരാജ്‌സിംഗ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്‌ളബ്ബുകളില്‍ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതില്‍ വിമര്‍ശത്തിന് ഇടയാക്കി.ഇതിനെ അനുകൂലിച്ചും എതിര്‍ത്തും മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തു വന്നു.ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്.ബാര്‍ ലൈസന്‍സ് ഇല്ലാതെയാണ് മദ്യപാനമെങ്കില്‍ നിയമപരമായ നടപടി എടുക്കാം എന്നാണ് സര്‍ക്കാരില്‍ നിന്നു നിര്‍ദേശം ലഭിച്ചത്.

INDIANEWS24.COM T V P M

Leave a Reply