jio 800x100
jio 800x100
728-pixel-x-90
<< >>

പ്രസ്‌ക്ലബിലെ മദ്യശാല: വാര്‍ത്ത വ്യാജമായി ചമച്ചത്‌

തിരുവനന്തപുരം:കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്‌ക്ലബിനൊപ്പം അനിധികൃതമായി പ്രവര്‍ത്തിച്ചുവന്ന ബാര്‍ പൂട്ടിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം.ഇവിടെ പ്രസ്‌ക്ലബ്ബിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നത് റിക്രിയേഷന്‍ ഹാള്‍ മാത്രമാണെന്നും ഇത് ഒരു സര്‍ക്കാര്‍ അധികൃതരും അടച്ചുപൂട്ടിയിട്ടില്ലെന്നും പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മുന്‍കൈയെടുത്ത് അനധികൃത ബാര്‍ പൂട്ടിച്ചതായി പരന്ന വാര്‍ത്ത തെറ്റാണെന്നും പ്രസ്‌ക്ലബ് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് മാധ്യമരംഗത്ത് ഏറ്റവും തിരക്കേറിയ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ജോലിഭാരം കണക്കിലെടുത്ത് വിശ്രമിക്കാനും മറ്റും ഒരിടം എന്ന നിലയ്ക്കാണ് പ്രസ്‌ക്ലബിനോട് ചേര്‍ന്ന് റിക്രിയേഷന്‍ ഹാള്‍ ഒരുക്കിയത്.ടേബിള്‍ ടെന്നീസ്, ചെസ്സ്, കാരംസ് തുടങ്ങിയ വിനോദങ്ങളില്‍ പലരും ഏര്‍പ്പെടാറുണ്ട്.1964ല്‍ പ്രസ്‌ക്ലബ് ആരംഭിച്ച കാലം മുതല്‍ ഈ റിക്രിയേഷന്‍ ഹാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ ഇതേവരെ ഇവിടെ മദ്യം ശേഖരിച്ചുവെക്കലോ മദ്യവില്‍പ്പനയോ നടന്നിട്ടില്ല.ഇത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെയും പ്രസ്‌ക്ലബിനെയും അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വ്യാജ വാര്‍ത്തയ്ക്കു പിന്നിലെന്ന് പ്രസ്‌ക്ലബ് ഭാരവാഹികള്‍ ആരോപിച്ചു.
പ്രസ്‌ക്ലബിന് ഭൂഗര്‍ഭ അറയുണ്ടെന്ന് വാര്‍ത്തയിലുണ്ടായിരുന്നു.ഇത്തരത്തില്‍ ഒന്നും തന്നെ പ്രസ്‌ക്ലബ് കെട്ടിടത്തിനില്ല.അംഗങ്ങളുടെ ആവശ്യാനുസരണം വിശ്രമിക്കാനും കായിക വിനോദങ്ങള്‍ക്കുമായി റിക്രിയേഷന്‍ ഹാള്‍ ചില സമയങ്ങളില്‍ തുറന്നു നല്‍കാറുണ്ട്.ഇത് തുറക്കരുതെന്നോ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നോ എക്‌സൈസ് വകുപ്പിലെ ആരും തന്നെ നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
INDIANEWS24.COM T V P M

Leave a Reply