728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രസവവേദന മൂലം വിമാനം ഇറക്കി;നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനി

തായ്‌പേയ്:ഗര്‍ഭിണിയുടെ പ്രസവവേദനയെ തുടര്‍ന്ന് അടിയന്തരമായി വിമാനമിറക്കിയതിലുള്ള പിഴയായി മൊത്തം ചിലവും ഈടാക്കാന്‍ വിമാനക്കമ്പനിയുടെ തീരുമാനം.തായിവാനില്‍ നിന്നും സുഖ പ്രസവത്തിനായി അമേരിക്കയിലേക്ക് പറന്ന യുവതിക്കാണ് ചൈന എയര്‍ലൈന്‍സ് വിമാനക്കമ്പനി പിഴ ചുമത്തിയിരിക്കുന്നത്.

പ്രസവമടുത്തിരിക്കെ തായിവാന്‍ തലസ്ഥാനമായ തായ്‌പേയില്‍ നിന്നും യുവതി യു എസിലേക്ക് പറന്നു.ഫ്‌ളൈറ്റില്‍ വച്ച് പ്രസവവേദന.വിമാനം അടിയന്തരമായി അലാസ്‌കയില്‍ ഇറക്കി.യുവതിക്ക് സുഖപ്രസവം.വിമാനം അലാസ്‌കയില്‍ ഇറക്കിയതിന്റെ വന്‍ സാമ്പത്തിക നഷ്ടം തീര്‍ത്ത് പിഴയടക്കാനാണ് ചൈന എയര്‍ലൈന്‍സ് യുവതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.അതേസമയം ഇക്കാര്യത്തില്‍ വിമാനക്കമ്പനി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന ആശ്വാസമുണ്ട്.

INDIANEWS24.COM Taipei

Leave a Reply