jio 800x100
jio 800x100
728-pixel-x-90
<< >>

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു.ചെന്നൈയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.54വയസായിരുന്നു

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കം 14 സിനിമകൾക്ക് ഛായാഗ്രാഹകനായ കെ.വി. ആനന്ദ്, ഏഴു സിനിമകൾ സംവിധാനം ചെയ്തു.മോഹൻലാലും സൂര്യയും  അഭിനയിച്ച കാപ്പാനാണ് അവസാനം സംവിധാനം ചെ‍യ്ത ചിത്രം.

1994ലെ പ്രിയദർശന്‍റെ സൂപ്പർ ഹിറ്റ് സിനിമ തേന്മാവിൻ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. അരങ്ങേറ്റ ചിത്രത്തിലൂടെ ഛായാഗ്രാഹണ മികവിനുള്ള ദേശീയ പുരസ്കാരം നേടി. പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരം, ചന്ദ്രലേഖ അടക്കം നിരവധി സിനിമകൾക്ക് കാമറ ചലിപ്പിച്ചു.

പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമിന്‍റെ സഹായിയായാണ് സിനിമയിലേക്കുള്ള കെ.വി. ആനന്ദിന്‍റെ അരങ്ങേറ്റം. ശ്രീറാമിന്‍റെ ഗോപുര വാസിലെ, മീര, ദേവർ മകൻ, അമരൻ, തിരുടാ തിരുടാ എന്നീ സിനിമകളുടെ ഭാഗമായ അദ്ദേഹം സഹ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.

കതിർ സംവിധാനം ചെയ്ത ‘കാതൽദേശം’ എന്ന സിനിമയിലൂടെയാണ് കെ.വി. ആനന്ദ് തമിഴിൽ തുടക്കം കുറിച്ചത്. സിനിമ വലിയ ഹിറ്റായി മാറിയതോടെ മുതൽവൻ,ശിവാജി തുടങ്ങി വമ്പൻ ഹിറ്റുകൾ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു. ഷാരൂഖ് ഖാൻ ചിത്രം ജോഷ്, അമിതാഭ് ബച്ചൻ ചിത്രം കാക്കി അടക്കം നാല് ഹിന്ദി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.

2005ൽ പൃഥ്വിരാജ്-ശ്രീകാന്ത്-ഗോപിക ടീമിന്‍റെ ‘കനാ കണ്ടേനി’ലൂടെ കെ.വി. ആനന്ദ് സംവിധായകനായി മാറി. തുടർന്ന് സൂര്യ-തമന്ന ചിത്രം അയൻ, ജീവയുടെ കോ കൂടാതെ മാട്രാൻ, അനേകൻ, കാവൻ തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകൾ സംവിധാനം ചെയ്തു.മോഹൻലാലും സൂര്യയും  അഭിനയിച്ച കാപ്പാനാണ് അവസാനം സംവിധാനം ചെ‍യ്ത ചിത്രം.

INDIANEWS24 Movie Desk

 

Leave a Reply