728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത സിനിമോട്ടോഗ്രാഫർ അശോക്‌ കുമാര്‍ ഗുരുതരാവസ്ഥയിൽ

പ്രശസ്ത സിനിമോട്ടോഗ്രാഫർ അശോക്‌ കുമാർ അസുഖ ബാധിതനായി ഗുരുതരാവസ്ഥയിൽ.തമിഴ് നാട് കട്ടങ്കുലത്തൂർ എസ്‌ ആർ എം ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരു മാസമായി ചികിത്സയിലാണ് .സ്ഥിതി വഷളായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.തമിഴ്,മലയാളം,കന്നഡ,ബംഗാൾ,തെലുങ്ക് സിനിമകളിൽ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ashokumar 2

 

1980 ൽ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.നൂറിലധികം ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചു .2003 ൽ പുറത്തിറങ്ങിയ കോവിൽ പട്ടി വീര ലക്ഷ്മി എന്ന ചിത്രങ്ങളാണ് അവസാനമായി ചെയ്തത്.ജെ മഹേന്ദ്രന്റെ ക്ലാസിക് മൂവിയായ ഉദിരിപ്പൂക്കൾ,രജനീകാന്തിന്റെ മന്നൻ എന്നീ  സിനിമകൾക്ക് വേണ്ടി ക്യാമറ ചെയ്തു.43 മത് ദേശീയ സിനിമാ അവാർഡ്  നിർണ്ണയ ജൂറി അംഗമായിരുന്നു.അൻട്ര്  പെയ്ത മഴയിൽ,അഭിനന്ദന,കാമാഗ്നി എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മകൻ ആകാശ് അശോക്‌ കുമാർ തമിഴിലെ പ്രശസ്ത ക്യാമറാമാൻ ആണ്.തമിഴ് സിനിമയിലെ പ്രമുഖരെല്ലാം അദ്ദേഹത്തെ സന്ദർശിച്ചു.

JITHESD DAMODAR INDIANEWS24

Leave a Reply