jio 800x100
jio 800x100
728-pixel-x-90
<< >>

പ്രശസ്ത സാക്സോഫോൺ വാദകൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

മംഗളൂരു:പ്രശസ്ത സാക്സോഫോൺ വാദകൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു.കർണാടക സംഗീതജ്ഞൻ കൂടിയായ കദ്രി ഗോപാൽനാഥ് മംഗളൂരുവിലാണ് അന്തരിച്ചത്.മംഗലൂരു സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് കദ്രി ഗോപാല്‍നാഥ്.ഭാര്യയും രണ്ട് മക്കളുമുണ്ട്.മകന്‍ മണികണ്ഠ് കദ്രി സംഗീത സംവിധായകനാണ്. മറ്റൊരു മകന്‍ കുവൈറ്റിലാണ്. മകന്‍ കുവൈറ്റില്‍ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
INDIANEWS24 MUSIC Desk

Leave a Reply