728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ അന്തരിച്ചു.

തിരവനന്തപുരം: പ്രശസ്ത  ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ (61) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം.മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ നല്ല സിനിമകൾക്കായി എം.ജെ.ക്യാമറ ചലിപ്പിച്ചു.

മലയാളത്തിൽ ഏറ്റവും അധികം സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ (ഏഴ് ) എം.ജെ.രാധാകൃഷ്ണൻ കസാൻ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഉൾപ്പെടെ അന്തർദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.പുനലൂർ തൊളിക്കോട് ഒരു പാരമ്പര്യ വൈദ്യ കുടുംബത്തിൽ ജനിച്ച എം.ജെ. യുടെ പ്രവർത്തന രംഗം എന്നും തിരുവനന്തപുരം ആയിരുന്നു.

നിശ്ചല ഛായാഗ്രാഹകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച എം.ജെ. പിന്നീട് ഷാജി എൻ. കരുണിന്റെ ശിക്ഷണത്തിൽ ഛായാഗ്രാഹകനായി.അടൂർ ഗോപാലകൃഷ്ണൻ,ഷാജി എൻ.കരുൺ, ജയരാജ്‌, ഡോ. ബിജു തുടങ്ങി ഇപ്പോൾ മൂന്നാം തലമുറ സംവിധായകരുടെ വരെ ഒപ്പം മികച്ച സിനിമകളുടെ ഭാഗമായി.

അടൂരിന്റെ ‘ഒരുപെണ്ണും രണ്ടാണും’,’നാല് പെണ്ണുങ്ങൾ’, ഷാജി എൻ. കരുണിന്റെ ‘ഓള്’, ജയരാജിന്റെ ‘കരുണം’,’ഒറ്റാൽ’, ‘ദേശാടനം’, ഡോ.ബിജുവിന്റെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായുള്ള എല്ലാ ചിത്രങ്ങളും, രഞ്ജിത്തിന്റെ ‘തിരക്കഥ’ എന്നിവ അദ്ദേഹത്തിന്റെ കണ്ണൊപ്പു പതിഞ്ഞ ചിത്രങ്ങളിൽ ചിലതു മാത്രമാണ്.

പട്ടം ലക്ഷ്മി നഗർ കൃഷ്ണകൃപയിൽ ഭാര്യ ലതയ്ക്കും, ഫാഷൻ ഡിസൈനർ ആയ മകൾ നീരജയ്ക്കും സഹഛായാഗ്രാഹകനായ മകൻ യെദുവിനുമൊപ്പമായിരുന്നു താമസം.

ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24

 

Leave a Reply