പാലക്കാട്: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ പി. ഗോപികുമാർ അന്തരിച്ചു.77 വയസായിരുന്നു.വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹർഷബാഷ്പം, മനോരഥം, ഇവൾ ഒരു നാടോടി, കണ്ണുകൾ, അരയന്നം, തളിരിട്ട കിനാക്കൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി. ഗോപികുമാർ. പ്രശസ്ത സംവിധായകൻ പി.ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി. സുകുമാർ എന്നിവർ സഹോദരങ്ങളാണ്. വിപുലമായ ശിഷ്യ സാമ്പത്തിനുടമായിരുന്നു പി ഗോപികുമാർ.ചിട്ടയായ ജീവിതവും അച്ചടക്കവും ആരോഗ്യനിഷ്ടകളും പരിപാലിച്ചിരുന്ന പി ഗോപികുമാർ ചലച്ചിത്ര രംഗത്ത് ഒരു മാതൃകയായി മാറിയ വ്യക്തിത്വമാണ്.നിരവധി ചലച്ചിത്ര പ്രവർത്തകൾ ഗോപികുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു.അന്ത്യകർമ്മങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പാലക്കാട് നടക്കും.
INDIANEWS24 MOVIE DESK