jio 800x100
jio 800x100
728-pixel-x-90
<< >>

പ്രശസ്ത ചലച്ചിത്ര നടൻ റിസബാവ അന്തരിച്ചു

കൊച്ചി:പ്രശസ്ത ചലച്ചിത്ര നടൻ റിസബാവ (54), അന്തരിച്ചു.നാടക-ചലച്ചിത്ര-സീരിയൽ താരമായിരുന്ന റിസബാവ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായ ചികിത്സയിലായിരുന്നു.

ഷാജികൈലാസ് – രൺജി പണിക്കർ കൂട്ടുകെട്ടിൽ ആദ്യം പിറന്ന ഡോഃപശുപതി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറിയ റിസബാവ സിദ്ധിക്-ലാലിൻ്റെ ഇൻ ഹരിഹർ നഗറിലെ ജോൺഹോനായിയെന്ന വില്ലൻ വേഷത്തിലൂടെ മലയാള സിനിമ അതുവരെ കണ്ട് കൊണ്ടിരുന്ന വില്ലന്മാരിൽ നിന്നെല്ലാം വ്യതസ്ത കഥാപാത്രമായി ചലച്ചിത്ര ലോകത്താകെ ശ്രദ്ധേയനായ് മാറി . തുടർന്ന് ആമിന ടൈലേഴ്സ് അടക്കം നിരവധി സിനിമകളിൽ നായകനായ് മാറി.
പിന്നീട് വില്ലൻ വേഷങ്ങളിലേക്കും ചെറിയ കഥാപാത്രങ്ങളിലേക്കുമായി മാറുകയും ചലച്ചിത്ര വേഷങ്ങൾ.ഒരേ സമയം ടെലിവിഷനിലും സിനിമയിലും തുടരാൻ കഴിഞ്ഞു റിസബാവയ്ക്ക്.മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു.
ഇൻ ഹരിഹർ നഗറിനെ തുടർന്ന് സിദ്ധിഖ് – ലാലിൻ്റെ തന്നെ കാബൂളിവാലയിലും പ്രധാന വേഷം ചെയ്തു.
ഭൂമിക,ആനവാൽമോതിരം,ഹലോ,റോമിയോ ,ചമ്പക്കുളം തച്ചൻ,ശ്രീരാഗം,പ്രിയപ്പെട്ട കുക്കു,കിഴക്കൻപത്രോസ്,സഹസ്രം,മഹാസമുദ്രം,ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി 125 ൽ പരം ചിത്രങ്ങളിലഭിനയിച്ചു.

നാടകത്തിലും സിനിമയിലും ടെലിവിഷനിലും ഡബ്ബിംഗ് രംഗത്തും പ്രവർത്തിച്ച ബഹുമുഖ പ്രതിഭയായിരുന്ന ഒരു കലാകാരനെയാണ് മലയാളത്തിന് നഷ്ടമായത്.മട്ടാഞ്ചേരി സ്വദേശിയാണ്.

INDIANEW₹24 Kochi DESK

Leave a Reply