728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു.

തൃശ്ശൂര്‍: പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ 89 അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തൃശ്ശൂരിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആറ്റൂര്‍ വിവിധ കോളേജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2002 മുതല്‍ 2007 വരെ സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍അംഗമായിരുന്നു . 1996ല്‍ ‘ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ആറ്റൂരിന്റെ ആദ്യ കവിതാ സമാഹാരം ‘കവിത’പുറത്തു വരുന്നത് 1977-ലാണ്.രണ്ടാം സമാഹാരം ‘ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍’. ‘ആറ്റൂര്‍ക്കവിതകള്‍’ എന്ന സമ്പൂര്‍ണ സമാഹാരം 2012-ല്‍ പ്രകാശിതമായി. അമ്പത്തഞ്ചുവര്‍ഷം നീളുന്ന കാവ്യസപര്യയില്‍ അദ്ദേഹം എഴുതിയത് ഏതാണ്ട് നൂറ്റിനാല്‍പതോളം കവിതകള്‍ മാത്രമാണ്.
അദ്ദേഹത്തിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9 മുതല്‍11 മണിയ്ക്ക് സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.സംസ്‌കാരം പാറമേക്കാവ് ശാന്തി ഘട്ടില്‍.

Leave a Reply