jio 800x100
jio 800x100
728-pixel-x-90
<< >>

പ്രശസ്ത കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു

ബാംഗളുരു : പ്രശസ്ത കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു.46 വയസായിരുന്നു.ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

വിശ്രുത കന്നഡ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. ബാലതാരമായി രംഗത്തെത്തി ദേശീയ പുരസ്‌കാരം നേടിയ പുനീത് രാജ്‌കുമാർ 2002 മുതൽ സൂപ്പർ താരമായി കന്നഡ സിനിമയിലെ മുടിചൂടാമന്നനായി മാറി.കന്നഡ സിനിമയുടെ വിലാസമായി മാറിയ പുനീത് കുമാർ മലയാള സൂപ്പർതാരം മോഹൻലാലുമൊത്ത്  അഭിനയിച്ചിട്ടുണ്ട്. പുനീതിന്റെ അകാല  വിയോഗത്തിൽ മോഹൻലാൽ അഗാധമായ ദുഖവും ഞെട്ടലും രേഖപ്പെടുത്തി.

കർണ്ണാടകം പുനീതിന്റെ ചെറു പ്രായത്തിലുള്ള വിയോഗത്തിൽ വിതുമ്പുകയാണ്.

INDIANEWS24 BANGALURU DESK

Leave a Reply