728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജി കൊല്ലപ്പെട്ടു:

Kabul:പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരി  സുസ്മിത ബാനര്‍ജി കൊല്ലപ്പെട്ടു.വീട്ടില്‍ അതിക്രമിച്ചുകയറിയ തീവ്രവാദികള്‍ ഭര്‍ത്താവിനെയും വീട്ടിലെ മറ്റംഗങ്ങളെയും കെട്ടിയിട്ടശേഷം സുസ്മിതയെ പുറത്തുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഒരു മതപാഠശാലയ്ക്കു സമീപം ഉപേക്ഷിച്ചു

താലിബാന്‍ ഭീകരരുടെ പിടിയില്‍ നിന്നു താന്‍ നാടകീയമായി രക്ഷപ്പെട്ടതിന്‍റെ ഓര്‍മ്മകള്‍  “ഒരു കാബൂളിവാലയുടെ ബംഗാളി ഭാര്യ”  എന്ന പുസ്തകത്തിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് ഏറെ ശ്രദ്ധേയയായ ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജി (49) താലിബാന്‍റെ ഹിറ്റ് ലിസ്റ്റില്‍ ഉള്ള വെക്തിയായിരുന്നു. സുസ്മിതയുടെ പുസ്തകം പിന്നീട് ചലച്ചിത്രമാക്കിയിരുന്നു .

എന്നാല്‍ സുസ്മിതാ ബാനര്‍ജിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

പക്തികയില്‍ ആരോഗ്യപ്രവര്‍ത്തകയായി ജോലിചെയ്‌യുകയായിരുന്ന സുസ്മിത, പ്രദേശത്തെ സ്ത്രീകളുടെ ജീവിതം ചിത്രീകരിക്കുന്നതിന്‍റെ തിരക്കിലായിരുന്നു. ‘കാബൂളിവാലര്‍ ബംഗാളി ബവുഎന്ന സുസ്മിതയുടെ പുസ്തകം, 1995ല്‍ താലിബാന്‍റെ പിടിയില്‍ നിന്നുള്ള രക്ഷപ്പെടലിനെക്കുറിച്ചാണ്. ഇന്ത്യയില്‍ വന്‍ പ്രചാരം ലഭിച്ച പുസ്തകത്തെ ആസ്പദമാക്കി 2003ല്‍ ‘എസ്‌കേപ് ഫ്രം താലിബാന്‍ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങി. താലിബാനെ വെല്ലുവിളിച്ച സ്ത്രീയുടെ ചരിത്രം എന്ന നിലയില്‍ മനീഷ കൊയ്രാള അഭിനയിച്ച ഇൗ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.

അഫ്ഗാന്‍ വ്യവസായി ജാന്‍ബാസ് ഖാനെ വിവാഹം ചെയ്ത സുസ്മിത വീണ്ടും അഫ്ഗാനിസ്ഥാനിലേക്കു താമസം മാറ്റുകയായിരുന്നു.

Leave a Reply