ദില്ലി: പ്രശസ്ത അഭിഭാഷകന് രാംജഠ് മലാനി 96 അന്തരിച്ചു. ദില്ലിയിലെ വസതിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. ഇപ്പോള്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്. ഈയിടയ്ക്കാണ് ബിജെപിയില്‍ നിന്ന് രാംജഠ് മലാനി രാജിവെച്ചത്.നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും വിദഗ്ദനായിരുന്നു.വാജ്പേയ് മന്ത്രി സഭയില്‍ നിയമ മന്ത്രിയായിരുന്നു
അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. വൈകിട്ട് ലോധിറോഡ് വൈദ്യുതശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും