728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത അഭിനേതാവ് കെ ടിസി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട്‌:പ്രമുഖ  അഭിനേതാവും  കെടിസി ഗ്രൂപ്പ‌് ലൈസൺ മാനേജരുമായ കോഴിക്കോട‌് ഡ്രാമാറ്റിക‌് അക്കാദമി പ്രസിഡന്റുമായ കെ ടിസി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. പന്നിയങ്കര പാർവതീപുരം റോഡിലെ സാജിനിവാസിലായിരുന്നു താമസം. കഴിഞ്ഞ രണ്ടാഴ‌്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അബ്ദുള്ള ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കാലിൽ ചെറിയ മുറിവുണ്ടായി. പ്രമേഹമുള്ളതിനാൽ മുറിവുണങ്ങാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അണുബാധയെ തുടർന്ന‌് രോഗം മൂർഛിക്കുകയായിരുന്നു. ശനിയാഴ‌്ച രാത്രി 8.45നായിരുന്നു അന്ത്യം. കബറടക്കം ഞായറാഴ‌്ച പകൽ 12.30ന‌് മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ.

അങ്ങാടി, അഹിംസ‌, കാണാക്കിനാവ‌്, അറബിക്കഥ, ഗദ്ദാമ തുടങ്ങി 50 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട‌്. അറബിക്കഥയിലെയും അടുത്തിടെ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെയും കഥാപാത്രങ്ങള്‍  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 13ാം വയസ്സ‌് മുതൽ നാടക രംഗത്ത‌് സജീവമായി.   കെടിസി ഗ്രൂപ്പ‌് ലൈസൺ മാനേജരുമാണ‌്.

ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ ഗഫൂർ (ഹോളിവുഡ‌് ഷൂസ‌്, കോഴിക്കോട‌്), ഹുമയൂൺ കബീർ (അബുദാബി), മിനു ഷരീഫ, സാജിത, ഷെറീജ. മരുമക്കൾ: എം എ സത്താർ (മോഡേൺ ബസാർ), മുസ‌്തഫ മാത്തോട്ടം(എആർഎം ബേക്കേഴ‌്സ‌്), സി എ സലീം (ഒളവണ്ണ, ചന്ദ്രിക ദിനപത്രം), സാജിറ (മീഞ്ചന്ത), മുബഷിറ (മീഞ്ചന്ത).

INDIANEWS24 KOZHIKKODE DESK

Leave a Reply