728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആജീവനാന്തവിസ: ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി ഒപ്പുവെച്ചു

 

ന്യൂഡല്‍ഹി: ആജീവനാന്തവിസ എന്ന പ്രവാസി ഇന്ത്യക്കാരുടെ ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പേഴ്സന്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ [പിഐഒ], ഓവര്‍സീസ്‌ സിറ്റിസന്‍ഷിപ്‌ ഓഫ് ഇന്ത്യ [ഒസിഐ] എന്നിവ സംയോജിപ്പിച്ച് ഇന്ത്യന്‍ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിലാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്. ഇതോടെ മറുനാടന്‍ ഇന്ത്യക്കാര്‍ക്ക് അജീവനന്തവിസ ലഭിക്കാന്‍ അവസരമൊരുങ്ങും. ആറു മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തുടര്‍ന്നാല്‍ എഫ്ആര്‍ഓ\എഫ് ആര്‍ആര്‍ഓ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും ഇല്ലാതാകും.

നേരത്തെ പിഐഒ കാര്‍ഡ് ഉടമകള്‍ക്ക് 15 വര്‍ഷത്തെ വിസ മാത്രമാണ് ലഭിച്ചിരുന്നത്. 180 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയാല്‍ 30 ദിവസത്തിനുള്ളില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു.

ഇരു പദ്ധതികളും എകീകരിക്കുമെന്നും എല്ലാ പ്രവാസികള്‍ക്കും അജീവനന്തവിസ ലഭ്യമാക്കുമെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ഓര്‍ഡിനന്‍സ്.

Leave a Reply